ബോക്സ് ഓഫീസിൽ പ്രഭാസ് ചിത്രം സലാറിന്റെ വിജയ കുതിപ്പ് തുടരുന്നു. ആഗോള തലത്തിൽ റിലീസ് ആയ എല്ലാ കേന്ദ്രങ്ങളിൽ നിന്നുമായി ഇതിനോടകം തന്നെ 500 കോടിയോളം രൂപ ചിത്രം സ്വന്തമാക്കിയെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ക്രിസ്മസ് ചിത്രങ്ങളിൽ ഇത് റെക്കോഡ് ആണ്.
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം പ്രഭാസ് - പൃഥ്വിരാജ് കോംബോയുടെ പേരിൽ റിലീസിന് മുൻപേ ശ്രദ്ധ നേടിയിരുന്നു. മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ടും ഇമോഷണൽ ഡ്രാമ എന്നതിലും ആരാധകർക്കിടയിൽ ആവേശമാകുകയാണ് സലാർ.
ദേവയായി പ്രഭാസും, വരദരാജ മന്നാർ ആയി പൃഥ്വിരാജും എത്തുന്ന സലാർ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് 'സലാർ പാർട്ട് 1 സീസ് ഫയർ' ആദ്യ ഭാഗം മിഴി തുറക്കുന്നത്. മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വിസ്മയ ലോകം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. അഞ്ചുഭാഷകളിലായി (തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ) എത്തിയ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ.
സലാർ കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. നിർമ്മാണം -വിജയ് കിരഗാണ്ടുർ, കെ. വി. രാമ റാവു, ഛായാഗ്രഹണം -ഭുവൻ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുർ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻബറിവ്, കോസ്റ്റ്യൂം – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി.എഫ്.എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്റ് - ബിനു ബ്രിങ്ഫോർത്ത്.
Content Highlights: prabhas prithviraj prashanth neel movie salaar boxoffice collection
Published: 28 Dec 2023, 01:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented