ചെന്നൈ: നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴക(ടി.വി.കെ)ത്തെ വെല്ലുവിളിച്ചു കൊണ്ട് തമിഴ് ഹാസ്യനടൻ പവർസ്റ്റാർ ശ്രീനിവാസൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. അണ്ണാ വികസന കഴകം (എ.വി.കെ.) എന്നാണ് പാർട്ടിക്ക് പേരിടാൻ തീരുമാനിച്ചിരിക്കുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു.

To advertise here,

‘രാഷ്ട്രീയത്തിൽ എതിരാളി വിജയ് ആണ്. മത്സരം ടി.വി.കെ.യും എ.വി.കെ.യും തമ്മിലായിരിക്കും. പാർട്ടി പ്രഖ്യാപനച്ചടങ്ങ് ഉടൻ നടക്കും. ഈ തിരഞ്ഞെടുപ്പിൽ അല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും എ.വി.കെ. മത്സരിക്കും. തിരഞ്ഞെടുപ്പിൽ പിന്തുണ ഡി.എം.കെ.യ്ക്കാണ്', സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ശ്രീനിവാസൻ പറഞ്ഞു.

നേരത്തേ ടി.എം.സി., ബി.ജെ.പി., റിപ്പബ്ലിക്കൻ പാർട്ടി എന്നിവയുടെ ഭാഗമായിരുന്ന ശ്രീനിവാസൻ ഏതാനും ആഴ്ച മുൻപാണ് ഡി.എം.കെ.യ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ഒട്ടേറെ തട്ടിപ്പ് കേസുകളിൽ പ്രതിയായ പവർ സ്റ്റാർ ശ്രീനിവാസൻ നേരത്തേ അറസ്റ്റിലായിട്ടുണ്ട്.