മുംബെെ: നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. തന്നെ ലെെം​ഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടി പോലീസിൽ പരാതി നൽകിയത്.

To advertise here,

രണ്ടാഴ്ച്ച മുമ്പാണ് പൂനവും സാമും വിവാഹിതരായത്. ​ഗോവയിൽ ഹണിമൂൺ ആഘോഷത്തിനായി പോയ ശോഷമാണ് പൂനം സാമിനെതിരേ പരാതിയുമായി രം​ഗത്തെത്തിയത്.

ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങൾക്കിടയിൽ നടന്നതെന്തെന്ന് പറയുകയാണ് പൂനം. ''സാമും ഞാനും തമ്മിൽ വാക്കു തർക്കമുണ്ടായി. അത് രൂക്ഷമായതോടെ സാം എന്നെ അടിക്കാൻ തുടങ്ങി. എന്റെ കഴുത്ത് ഞെരിച്ചു. ഞാൻ മരിക്കാൻ പോവുകയാണെന്നാണ് എനിക്ക് തോന്നിയത്. അവനെന്റെ മുഖത്തടിച്ചു, മുടി പിടിച്ചു വലിച്ചു, കട്ടിലിന്റെ അരികത്ത് എന്റെ തല കൊണ്ട് ഇടിപ്പിച്ചു. എന്റെ ദേഹത്ത് അവൻ മുട്ടുകുത്തി നിന്നു എന്നെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചു. എങ്ങനെയോ അവന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് ഞാൻ മുറിയിൽനിന്നും പുറത്തെത്തി. വാതിൽ പുറത്ത് നിന്ന് പൂട്ടി. ഹോട്ടലിലുള്ളവരാണ് പോലീസിനെ വിളിച്ചത്. അവർ അവനെ പിടിച്ചു കൊണ്ടു പോയി. ഞാൻ പരാതിയും നൽകി." പൂനം പറയുന്നു

സാം മുമ്പും പല തവണ അക്രമാസക്തമനായിട്ടുണ്ടെന്നും വിവാഹത്തോടെ അതിന് മാറ്റം വരുമെന്നുമാണ് താൻ പ്രതീക്ഷിച്ചതെന്നും പൂനം പറയുന്നു. 

''പല തവണ ഞാൻ ആശുപത്രിയിലായിട്ടുണ്ട്. ഇത്രയും മര്യാദകെട്ട ഒരു ബന്ധമായിട്ടും ഞാനത് തുടർന്നത് ഞങ്ങൾ പരസ്പരം സ്നേ​ഹിക്കുന്നു എന്ന ധാരണയിലായിരുന്നു. അവന്റെ പൊസസീവ്നെസിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നുമാണ് അവന്റെ ദേഷ്യം പുറത്ത് വരുന്നത്. എല്ലാം നേരെയാകുമെന്ന പ്രതീക്ഷയിലാണ് വിവാ​ഹിതയായത്. നിർഭാ​ഗ്യവശാൽ അത് ശരിയായ തീരുമാനമായില്ല. പ്രണയം അന്ധമാണ് എന്നതിന്റെ ഉത്തമോദാഹരണമാണ് ഞാൻ."- പൂനം പറയുന്നു

രണ്ടാഴ്ച മുൻപായിരുന്നു തങ്ങൾ വിവാഹിതരായെന്ന് പ്രഖ്യാപിച്ച് സാമും പൂനവും സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചത്. വർഷങ്ങളായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ​

Content Highlights: poonam pandey reccounts assault by husband sam bombay complaint against him for molestation