സിഡ്നി: ബോക്സ് ഓഫീസ് കളക്ഷൻ റെക്കോഡുകൾ തൂത്തുവാരുകയും നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടുകയും ചെയ്ത ചിത്രമായിരുന്നു 'പൊന്നിയിൻ സെൽവൻ 2'. ഈ ചിത്രത്തിൽ ഇളങ്കോ കൃഷ്ണന്റെ വരികൾക്ക് എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ‘വീര രാജ വീര’ എന്ന ഗാനം ശങ്കർ മഹാദേവൻ, ചിത്ര, ഹരിണി, എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഓസ്ട്രേലിയയിലെ സിഡ്നിയിൽ എസ് എസ് സ്റ്റുഡിയോ പ്രൊഡക്ഷൻ്റെ ബാനറിൽ 40 കലാകാരന്മാരുടെ പ്രയത്നത്തിന്റെ ഫലമായി ഈ ഗാനം പുനരാവിഷ്കരിച്ചിരിക്കുകയാണ്.
2024 ജൂൺ 28 വെള്ളിയാഴ്ച പെൻഡിൽഹിൽ മല്ലൂസ് കഫെ ഫംഗ്ഷൻ ഹാളിൽ നടത്തിയ ചടങ്ങിലാണ് വീഡിയോയുടെ ഔദ്യോഗിക റിലീസ് നടന്നത്. ന്യൂ സൗത്ത് വെയിൽസ് ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലും സ്റ്റാൻവെൽ പാർക്ക് ബീച്ചിലും ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് .
Content Highlights: ponniyin selvan movie song reimagination
Published: 03 Jul 2024, 08:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented