നൂറിലധികം തിയേറ്ററുകള്‍ നിലനിര്‍ത്തിക്കൊണ്ട് ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല' മുന്നേറ്റം സൃഷ്ടിക്കുന്നു. ഡിസംബര്‍ അഞ്ചിന് റിലീസ് ചെയ്ത 'പൊങ്കാല' മാസ്സ് ആക്ഷന്‍ പടം എന്ന രീതിയിലാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്, പ്രത്യേകിച്ച് യുവപ്രേക്ഷകര്‍. ആക്ഷനും പ്രണയവും ഇമോഷനും എല്ലാം ചേര്‍ന്ന ചിത്രമാണ് 'പൊങ്കാല'.

To advertise here,

ശ്രീനാഥ് ഭാസിയുടെ കരിയറില്‍ തന്നെ ഇത്രയധികം ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നതും ചിത്രത്തിലാണ്. ശ്രീനാഥ് ഭാസിയെ കൂടാതെ ഗംഭീരതാരനിര ചിത്രത്തിലുണ്ട്. ബാബുരാജും അലന്‍സിയറും കിച്ചു ടെല്ലസും സുധീര്‍ കരമനയും സാദിഖും ഒന്നിനോടൊന്ന് കിടപിടിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് കാഴ്ചവെക്കുന്നത്.

എ.ബി. ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത 'പൊങ്കാല' ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. കോ- പ്രൊഡ്യൂസര്‍ ഡോണ തോമസ്. വിതരണം ഗ്രേസ് ഫിലിം കമ്പനി.

ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യ നല്‍കിയ 'പൊങ്കാല' ശ്രീനാഥ് ഭാസിയുടെ 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിന്‍, ചെറായി ഭാഗങ്ങളിലായിരുന്നു.

2000 കാലഘട്ടത്തില്‍ ഹാര്‍ബര്‍ പശ്ചാത്തലമാക്കി വൈപ്പിന്‍, മുനമ്പം തീരദേശത്ത് നടന്ന സംഭവകഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തില്‍ യാമി സോനയാണ് നായിക. ബാബുരാജ്, സുധീര്‍ കരമന, സാദിഖ്, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ്, മുരുകന്‍ മാര്‍ട്ടിന്‍ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

ഛായാഗ്രഹണം: ജാക്‌സണ്‍, എഡിറ്റര്‍: അജാസ് പുക്കാടന്‍, സംഗീതം: രഞ്ജിന്‍ രാജ്, മേക്കപ്പ്: അഖില്‍ ടി. രാജ്, കോസ്റ്റ്യും ഡിസൈന്‍: സൂര്യാ ശേഖര്‍, ആര്‍ട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സെവന്‍ ആര്‍ട്‌സ് മോഹന്‍, ഫൈറ്റ്: മാഫിയ ശശി, രാജാശേഖര്‍, പ്രഭു ജാക്കി, കോറിയോഗ്രാഫി: വിജയ റാണി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ പ്രമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, ഒപ്ര, സ്റ്റില്‍സ്: ജിജേഷ് വാടി. ഡിസൈന്‍സ്: അര്‍ജുന്‍ ജിബി.