മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീനാഥ് ഭാസി മുഖ്യവേഷത്തിലെത്തുന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് പൊങ്കാല.

പൊങ്കാല എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ ഞായറാഴ്ച റിലീസ് ചെയ്യുന്നു. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പൊങ്കാല എന്ന ചിത്രമാണ് ഈ ചരിത്രം കുറിക്കുന്നത്. നവംബർ 30നാണ് പൊങ്കാല തിയറ്ററുകളിൽ എത്തുന്നത്. എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമ്മിക്കുന്നു. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് ഗ്രേസ് ഫിലിം കമ്പനി.
സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ശക്തമായ കഥയാണ് ചിത്രം പറയുന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീനാഥ് ഭാസി മുഖ്യവേഷത്തിലെത്തുന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് പൊങ്കാല. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽപെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി ഭാഗങ്ങളിലായിരുന്നു.
2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തിൽ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ഛായാഗ്രഹണം -ജാക്സൺ, എഡിറ്റർ -അജാസ് പുക്കാടൻ.സംഗീതം -രഞ്ജിൻ രാജ്. മേക്കപ്പ് -അഖിൽ ടി.രാജ്. കോസ്റ്റ്യൂം ഡിസൈൻ -സൂര്യാ ശേഖർ. ആർട്ട് -നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ -സെവൻ ആർട്സ് മോഹൻ. ഫൈറ്റ് -മാഫിയ ശശി, രാജശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി -വിജയ റാണി. പിആർഓ -മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പ്രമോഷൻസ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഒപ്ര. സ്റ്റിൽസ് -ജിജേഷ് വാടി. ഡിസൈൻസ് -അർജുൻ ജിബി, മാർക്കറ്റിംഗ് -ബ്രിങ്ഫോർത്ത്
Content Highlights: Malayalam Cinema Makes History: 'Pongala' Set for Landmark Sunday Release
Published: 27 Nov 2025, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented