ദേശീയ ഇൻ്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘ഓപ്പറേഷൻ ത്രാൾ’.

ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാളിൽ’ നടൻ മുരളി ശർമ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് ചിത്രത്തിലെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മുരളി ശർമ്മ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരമാണ്. വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ സ്വാഭാവികമായ അഭിനയശൈലിയിലൂടെ അവതരിപ്പിച്ചിട്ടുള്ള താരം, ‘ഓപ്പറേഷൻ ത്രാളി’ൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, സിറാജുദ്ദീൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
‘കിഷ്കിന്ധാ കാണ്ഡം’, ‘രോമാഞ്ചം’, ‘കസബ’, ‘അബ്രഹാമിന്‍റെ സന്തതികൾ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ‘ഓപ്പറേഷൻ ത്രാൾ’ നിർമ്മിക്കുന്നത്. സുനിമോൾ ജോബി സഹനിർമ്മാതാവാണ്.
ദേശീയ ഇൻ്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘ഓപ്പറേഷൻ ത്രാൾ’. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വലിയ ആക്ഷൻ രംഗങ്ങൾക്കും ശക്തമായ ദേശസ്നേഹ പ്രമേയത്തിനുമൊപ്പം ഇൻ്റലിജൻസ് ഓപ്പറേഷനുകളുടെ ലോകവും ചിത്രം അവതരിപ്പിക്കുന്നു.
കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ പാൻ ഇന്ത്യൻ വ്യാപ്തി കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന പ്രോജക്‌ടാണ്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം നജോസ് നിർവഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തലസംഗീതവും രതീഷ് വേഗ തന്നെയാണ് ഒരുക്കുന്നത്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി, കലാസംവിധാനം സുനീഷ് സോദരൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് റോണക്‌സ് സേവ്യർ എന്നിവരാണ് നിർവഹിക്കുന്നത്.
Content Highlights: The makers of Jayasurya's upcoming pan-Indian investigative action thriller Operation Tral have released the character poster of versatile actor Murali Sharma on the occasion of his birthday.
Published: 09 Aug 2026, 02:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented