ഏറെ നാളുകൾക്കു ശേഷമാണ് കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ തിയേറ്ററുകളിലെത്തുന്നത്. എല്ലാ തരത്തിലുമുള്ള പ്രേക്ഷകരെയും പ്രത്യേകിച്ച് കുട്ടികളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ സന്തോഷിപ്പിച്ച് 'പ്ലൂട്ടോ' വിജയകരമായി പ്രദർശനം തുടരുകയാണ്. 'എനിക്ക് പ്ലൂട്ടോ കാണണം' എന്ന് പറഞ്ഞ് കരയുന്ന ഒരു കുഞ്ഞിന്റെ റീൽ വീഡിയോ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. സിനിമയോടുള്ള കുട്ടികളുടെ ആത്മാർഥമായ സ്‌നേഹത്തിന്റെ തെളിവായാണ് വീഡിയോ ശ്രദ്ധനേടുന്നത്. മോളിവുഡിൽനിന്ന് തങ്ങൾക്ക് മറ്റൊരു കൂട്ടുകാരനെ കൂടി ലഭിച്ച സന്തോഷത്തിലാണ് കുഞ്ഞു പ്രേക്ഷകർ. കുട്ടികളുടെ മനസ്സ് കീഴടക്കി, കുടുംബസമേതം ആസ്വദിക്കാവുന്ന മികച്ച ചിത്രമായി 'പ്ലൂട്ടോ' മുന്നേറുകയാണ്.

To advertise here,

ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം ചെയ്തിരിക്കുന്നത്. നീരജ് മാധവ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അന്യഗ്രഹ ജീവിയായി എത്തുന്നത് അൽത്താഫ് സലീമാണ്. ഇവർക്കൊപ്പം അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജി.സി.സി. മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

വിഷ്ണു ശർമ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിങ്ങും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്തെറ്റിക്‌സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്‌സ് സേവ്യറാണ്. സിനിമയിലെ വി.എഫ്.എക്‌സ്. രംഗങ്ങളാണ് 'പ്ലൂട്ടോ'യുടെ മറ്റൊരു ഹൈലൈറ്റ്. ഫ്‌ലൈയിംഗ് പ്ലൂട്ടോയാണ് വിഷ്വൽ ഇഫക്റ്റ്‌സ് കൈകാര്യം ചെയ്യുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ.കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്‌സ്: കിഷോർ ആർ. കൃഷ്ണൻ, അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്സ്: ശങ്കരൻ, സിദ്ധാർഥ്, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ, ഫിനാൻസ് കൺട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റിൽസ്: അമൽ സി. സാദർ, ടൈറ്റിൽ: ശ്രാവൺ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ, വിഷ്ണു ശർമ, മാർക്കറ്റിങ് ആൻഡ് സ്ട്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.