നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സംവിധായകന്‍ എന്ന നിലയിലും നിര്‍മാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് നമ്മള്‍ക്ക് നഷ്ടമായത്.

To advertise here,

ഇടക്കാലത്ത് ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനിന്നപ്പോഴും ആസ്വാദക മനസ്സുകളില്‍ അദ്ദേഹത്തിനുള്ള സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ സഞ്ചരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

വ്യത്യസ്ത ഘട്ടങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ ശരിയായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയും അദ്ദേഹം ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നവര്‍ക്കൊപ്പം പങ്കു ചേരുന്നതായും മുഖ്യമന്ത്രി.  ചെന്നൈയിലെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.