തമിഴ് എഴുത്തുകാരനും ചരിത്രകാരനും കവിയുമായ പെരുമാള്‍ മുരുകന്റെ ചെറുകഥ 'കൊടിത്തുണി' തമിഴില്‍ സിനിമയാകുന്നു. നടനും ഗായകനുമായ ഫിറോസ് റഹീം, ഛായാഗ്രാഹകന്‍ അന്‍ജോയ് സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് എന്‍ജോയ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ രാധാകൃഷ്ണനാണ്. 

To advertise here,

അന്‍ജോയ് സാമുവല്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മാര്‍ച്ച് അവസാനത്തോടെ തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടേയും വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. പി.ആര്‍.ഒ -സുമേരന്‍.