മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയചിത്രമായി റിലീസിനൊരുങ്ങുന്ന 'പേട്രിയറ്റ്' സെൻസറിങ് പൂർത്തിയായി. സെൻസർ ബോർഡിൽനിന്ന് യു/ എ 16+ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈർഘ്യം മൂന്നുമണിക്കൂർ 25 സെക്കൻഡ് ആണ്. ചിത്രം മേയ് ഒന്നിനാണ് ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച രാവിലെ ഒൻപതുമണി മുതൽ ആരംഭിക്കും. മേയ് ഒന്നിന് രാവിലെ 9.15-നാണ് ചിത്രത്തിന്റെ ആദ്യപ്രദർശനം.
പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന 'പേട്രിയറ്റ്' 18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാർ ഒരുമിച്ചു നായകന്മാരായി എത്തുന്ന ചിത്രമാണ്. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാനവേഷങ്ങൾ ചെയ്യുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാണം നിർവഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണായകവേഷങ്ങൾ ചെയ്യുന്നു.
മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ആക്ഷൻ രംഗങ്ങളും, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരുടെ പ്രകടനങ്ങളുംകൊണ്ട് ശ്രദ്ധ നേടിയ ട്രെയ്ലർ, ചിത്രത്തിന്റെ വമ്പൻ കാൻവാസും പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. അടുത്തിടെ ജിയോഹോട്സ്റ്റാറിലൂടെ പുറത്തുവന്ന, മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, മഹേഷ് നാരായണൻ, സുഷിൻ ശ്യാം, രാജീവ് മേനോൻ, പ്രകാശ് വർമ എന്നിവർ പങ്കെടുത്ത, ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖവും വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിയത്.
മലയാള സിനിമകണ്ട ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. അന്താരാഷ്ട്ര നിലവാരമുള്ള മാസ് ആക്ഷൻ സ്‌പൈ ത്രില്ലറായാണ് ചിത്രമെത്തുന്നത്. ചിത്രത്തിൽനിന്ന് നേരത്തെ പുറത്തുവന്ന ടീസർ, ഗാനം, പോസ്റ്ററുകൾ എന്നിവയെല്ലാം മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. ആൻ മെഗാ മീഡിയ ചിത്രം പ്രദർശനത്തിനെത്തിക്കും.
ഛായാഗ്രഹണം: മാനുഷ് നന്ദൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റിങ്: മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്: സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട്: വൈശാഖ് പി.വി, മേക്കപ്പ്: രഞ്ജിത് അമ്പാടി, വരികൾ: അൻവർ അലി, സംഘട്ടനം: ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, നൃത്തസംവിധാനം: ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ, സ്റ്റിൽസ്: നവീൻ മുരളി, വിഎഫ്എക്‌സ്: ഫയർ ഫ്‌ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്‌സ്, ഫാന്റം വിഎഫ്എക്‌സ്, പിക്ടോറിയൽ വിഎഫ്എക്‌സ്, ബൈനറി സർക്കസ്, ഡി.ഐ. കളറിസ്റ്റ്: ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Patriot receives U/A 16+ censor certification with a runtime of 3 hours and 25 seconds. Global theatrical release scheduled for May 1st, 2026. Advance ticket booking opens this Tuesday at 9:00 AM. Marks the historic reunion of Mammootty and Mohanlal after 18 years. Directed by Mahesh Narayanan, featuring an ensemble cast including Fahadh Faasil, Kunchacko Boban, and Nayanthara
Published: 27 Apr 2026, 05:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented