ഷാരൂഖ് ഖാന് ചിത്രം 'പഠാന്' ആയിരം കോടിയിലേയ്ക്ക് കുതിക്കുന്നു. ആഗോളതലത്തില്‍ ഇതുവരെ 946 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഹിന്ദി പതിപ്പിനൊപ്പം മറ്റ് ഭാഷകളിലേയ്ക്ക് ഡബ്ബ് ചെയ്ത പതിപ്പും മികച്ച കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്.
ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന പഠാന് സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഷാരൂഖ് ഖാന് നായകനായെത്തുന്ന ഒരു ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
2018ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ വേഷമിട്ടത്. പത്താന് പിന്നാലെ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര് ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
2018-ല്‍ കെ.ജി.എഫിന്റെ ആദ്യഭാഗം പുറത്തിറങ്ങുമ്പോള്‍ ഷാരൂഖ് ഖാന്റെ 'സീറോ'യാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്. ഷാരൂഖ് ചിത്രത്തെക്കാളും മികച്ച നേട്ടം കെ.ജി.എഫ് സ്വന്തമാക്കി. കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിന് ഹിന്ദിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായി. ഇപ്പോഴിതാ കെ.ജി.എഫ് ചാപ്റ്റര്‍ 2 വിനെ പിന്നിലാക്കിക്കൊണ്ടാണ് ഷാരൂഖ് ചിത്രം കുതിക്കുന്നത്. കെ.ജി.എഫ് ചാപ്റ്റര്‍ 2 ഹിന്ദി പതിപ്പിന്റെ റെക്കോഡും പഠാന് തകര്‍ത്തു. കെ.ജി.എഫ്. ചാപ്റ്റര്‍ 2 ന്റെ ലൈഫ് ടൈം കളക്ഷനാണ് പഠാന് മറികടന്നിരിക്കുന്നത്.
അതേസമയം, പഠാന്റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ 500 കോടിയോട് അടുക്കുകയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം 489 കോടി നേടിക്കഴിഞ്ഞു. 511 കോടി നേടിയ ബാഹുബലി 2 വിന്റെ ഹിന്ദി പതിപ്പ് ആണ് മുന്നില്‍. 500 കോടിയെന്ന നാഴികക്കല്ല് പിന്നിടാന്‍ സാധിച്ചാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ബോളിവുഡ് ചിത്രമാകും 'പഠാന്'.
Content Highlights: pathan shahrukh khan films to enter 1000 crore club
Published: 13 Feb 2023, 05:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented