ജോസഫിന് ശേഷം പോലീസ് ചിത്രവുമായി സംവിധായകൻ എം. പദ്മകുമാർ. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും നായകന്മാരായെത്തുന്ന പത്താം വളവിന്റെ ടീസർ പുറത്തിറങ്ങി.

To advertise here,

പരോളിലിറങ്ങിയ ശേഷം അപ്രത്യക്ഷനായ സോളമൻ എന്ന കഥാപാത്രത്തിന് പിന്നാലെ പോലീസ് സംഘം നടത്തുന്ന അന്വേഷണമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. അന്വേഷണോദ്യോ​ഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്.

കണ്മണി, അജ്മൽ, അദിതി രവി, സ്വസിക, സോഹൻ സീനുലാൽ, സുധീർ കരമന, അനീഷ് ജി മേനോൻ, ജയകൃഷ്ണൻ, നിസ്തർ അഹമ്മദ് എന്നിവരാണ് മറ്റുതാരങ്ങൾ.

അഭിലാഷ് പിള്ളയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രതീഷ് റാം ഛായാ​ഗ്രഹണവും രഞ്ജിൻ രാജ് സം​ഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഹരിനാരായണൻ, വിനായക് ശശികുമാർ, എസ്.കെ. സജീഷ് എന്നിവരാണ് ​ഗാനരചന. എഡിറ്റിങ്: ഷമീർ മുഹമ്മദ്, കലാസംവിധാനം: രാജീവ് കോവിലകം, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, പി.ആർ.ഓ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

മുംബൈ മൂവീസ് സ്റ്റുഡിയോസിന്റെ സഹകരണത്തോടെ യു.ജി.എം മൂവീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡോ. സഖറിയാ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ, നവീൻ ചന്ദ്ര, നിതിൻ കേനി എന്നിവരാണ് നിർമാതാക്കൾ.

Content Highlights: Pathaam Valavu Official Teaser, Suraj Venjarammood, Indrajith Sukumaran, M Padmakumar