നടിയും മോഡലും എഴുത്തുകാരിയുമായ പത്മക്ഷ്മി പങ്കുവച്ച പുതിയ ചിത്രങ്ങൾ വൈറലാകുന്നു. തന്റെ അമ്പതാം ജന്മദിനത്തോട് അനുബന്ധിച്ച് താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

To advertise here,

“അമ്പതുകൾ എന്നാൽ പുതിയ മുപ്പതുകളാണ്, ഞാൻ തുടങ്ങാൻ പോവുന്നേയുള്ളൂ,” എന്നാണ് പിങ്ക് നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് കടൽത്തീരത്തു നിൽക്കുന്ന ചിത്രം പങ്കുവചച്ച് പത്മ കുറിക്കുന്നത്.

നേരത്തെയും പത്മ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിട്ടുണ്ട്.. ചെറുപ്പക്കാലത്ത് തനിക്കുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ചും പത്മലക്ഷ്മി തുറന്ന് പറ‍ഞ്ഞത് വാർത്തയായിരുന്നു. 16ാം വയസ്സിൽ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പത്മാ ലക്ഷ്മി ന്യൂയോർക്ക് ടൈംസിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയത്.

ആദ്യമായി ലൈംഗിക ചൂഷണത്തിനിരയായത് ഏഴാമത്തെ വയസ്സിലാണെന്നും പതിനാറാമത്തെ വയസ്സിൽ ബലാൽസംഗം ചെയ്യപ്പെട്ടുവെന്നും പത്മാ ലക്ഷ്മി ലേഖനത്തിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നാമനിർദേശം ചെയ്ത ബ്രെറ്റ് കവനോവിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു പത്മാ ലക്ഷ്മിയുടെ ലേഖനം.

വിഖ്യാത എഴുത്തുകാരനായ സൽമാൻ റഷ്ദിയുമായുള്ള പത്മയുടെ പ്രണയവും വിവാഹവും വാർത്തകളായിരുന്നു. 2007ലാണ് പത്മലക്ഷ്മിയും സൽമാൻ റഷ്ദിയും വേർപ്പിരിയുന്നത്.

Content Highlights : Padmalakshmi Bikkini pictures fitness Viral Pictures