മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകൻ ചിദംബരം നടനായി അരങ്ങേറുന്ന ചിത്രം കൂടിയാണ് ഇത്

സോഷ്യൽ മീഡിയയിൽ ചർച്ചയായി 'ഒരു ദുരൂഹസാഹചര്യത്തിൽ' എന്ന സിനിമയുടെ പോസ്റ്റർ. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, സംവിധായകൻ ചിദംബരം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തേ പുറത്തുവന്നിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പേര് പോസ്റ്ററിൽ എവിടെയും ഇല്ല. പകരം ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ആണുള്ളത്. കുഞ്ചാക്കോ ബോബൻ നായകനായി 2022-ൽ പുറത്തിറങ്ങിയ 'ന്നാ താൻ കേസ് കൊട്' സിനിമയുടെ സംവിധായകൻ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. സംവിധായകന്റെ പേര് ഒഴിവാക്കി എന്ത് കൊണ്ട് നായകൻ അടക്കമുള്ളവർ പോസ്റ്റർ പുറത്തു വിട്ടു എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ.
മഞ്ഞുമ്മൽ ബോയ്സ് അടക്കമുള്ള വിജയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ചിദംബരം നടനായി അരങ്ങേറുന്ന ചിത്രം കൂടിയാണ് ഇത്. സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ജനുവരിയിൽ റിലീസിന് ഒരുങ്ങുകയാണ്.
മാജിക് ഫ്രെയിംസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ ആണ് കോ-പ്രൊഡ്യൂസർ. ഛായാഗ്രഹണം- അർജുൻ സേതു, എഡിറ്റിങ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോൺ വിൻസെന്റ്, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി തോമസ്, കലാസംവിധാനം- ഇന്ദുലാൽ കവീട്, സിങ്ക് ആൻഡ് സൗണ്ട്- ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്- വിപിൻ നായർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ഡാൻസ് കൊറിയോഗ്രഫി- ഡാൻസിംഗ് നിൻജ, ആക്ഷൻ കൊറിയോഗ്രഫി- വിക്കി നന്ദഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത്ത് വേലായുധൻ, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, ഡിസൈൻസ്- യെല്ലോടൂത്ത്സ്, വിതരണം- മാജിക് ഫ്രെയിംസ് റിലീസ്.
Content Highlights: Why Is the Director’s Name Missing? Oru Durooha Sahacharyathil Poster Sparks Debate
Published: 27 Dec 2025, 09:07 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented