
മലയാള സിനിമ ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കികൊണ്ട് നവാഗതനായ ശ്രീജിത്ത് പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ചിത്രമാണ് 'ഓഹ. പന്നിയുടെ രക്തം ഉപയോഗിച്ച് ചെയ്യുന്ന അതിക്രൂരമായ ഒരു പോര്‍ച്ചുഗീസ് ദുര്‍മന്ത്രവാദമാണ് 'ഓഹ'.
ആല്‍ബിയുടേയും ലില്ലിയുടെയും സന്തോഷകരമായ ജീവിതത്തില്‍ അപ്രതീക്ഷിതമായി നടക്കുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളും അതിന്റെ പിന്നിലെ രഹസ്യങ്ങളുടെയും കഥ പറയുന്ന ഈ ചിത്രത്തില്‍ ലില്ലിയായി സൂര്യ ലക്ഷ്മിയും ആല്‍ബിയായി ശ്രീജിത്ത് പണിക്കരും വേഷമിടുന്നു. സ്മിത ശശി, സന്തു ഭായി, ചെറി, മാസ്റ്റര്‍ ദേവനാരായണന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആഗസ്റ്റ് 15 ന് ചിത്രം റിലീസ് ചെയ്യും
ജ്യോതിഷ്.ടി.കാശിയുടെ വരികള്‍ക്ക് നവാഗതരായ അജീഷ് ആന്റോ, സുമേഷ് സോമസുന്ദര്‍ എന്നിവര്‍ സംഗീതം പകരുന്നു. കെ.എസ് ഹരിശങ്കര്‍ ,നഫ്ല, സുമേഷ് സോമസുന്ദര്‍ എന്നിവരാണ് ഗായകര്‍. സ്വസ്തിക് വിനായക് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില കെ.എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇതുവരെ കാണാത്ത വ്യത്യസ്തതകളും ദൃശ്യാനുഭവങ്ങളും സമന്വയിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- നിജില്‍ ദിവാകര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നിജോ എം ജെ, കല- സന്തുഭായ്, മേക്കപ്പ്- സുജിത്ത് പറവൂര്‍, വസ്ത്രാലങ്കാരം- അക്ഷയ ഷണ്മുഖന്, സ്റ്റില്‍സ്- മിഥുന് ടി സുരേഷ്, എഡിറ്റര്‍- മജു അന്‍വര്‍, ചീഫ് അസോസിയേറ്റ് ഡയറക്ര്- ആദര്‍ശ് വേണു ഗോപാലന്, അസ്സോസിയേറ്റ് ഡയറക്ടര്‍- ബിനീഷ് ജെ പുതിയത്ത്, സംവിധാന സഹായികള്‍- അനു ചന്ദ്ര & ഗോപന് ജി, പശ്ചാത്ത ല സംഗീതം- സുമേഷ് സോമസുന്ദര്‍, നൃത്തം- സുജിത്ത് സോമസുന്ദരം, ചീഫ് അസ്സോസിയേറ്റ് ക്യാമറമാന്- അരുണ്‍ ടി ശശി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നിഷാദ് പന്നിയാങ്കര, പി.ആര്.ഒ- പി.ശിവപ്രസാദ്.
Content Highlights: OOHA Malayalam Movie Trailer| psycho thriller love story to release August 15 Sreejith Panicker
Published: 08 Aug 2021, 02:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented