ആരാധകരെ പിറന്നാൾ ദിനത്തിൽ ആവേശം കൊള്ളിച്ചുകൊണ്ട് 'ആർആർആർ' താരം എൻടിആറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മൈത്രി മൂവി മേക്കേഴ്സിന്റെയും നന്ദമുരി താരക രാമറാവു ആർട്ട്സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെജിഎഫ്, സലാർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ പ്രശാന്ത് നീൽ ആണ്.
ഈ വർഷം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 വാണ് മൈത്രിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൊരട്ടല ശിവയുടെ 'ദേവര പാർട്ട് 1' ആണ് എൻടിആറിന്റെ വരാനിരിക്കുന്ന ചിത്രം. പിആർഒ: ആതിര ദിൽജിത്ത്
Content Highlights: ntr prashanth neel movie announced
Published: 20 May 2024, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented