
കഴിഞ്ഞ ദിവസം പോലീസ് വേഷവും കറുത്ത കൂളിംങ് ഗ്ലാസുമായി നിൽക്കുന്ന വ്യക്തിയെ കണ്ട് അമ്പരന്ന് നിൽക്കുകയണ് സിനിമാ സെറ്റ്. മറ്റാരുമല്ല പ്രമുഖ നിർമ്മാതാവും പ്രൊജക്ട് ഡിസൈനറുമായ എൻ.എം ബാദുഷയാണ് സിനിമാ സെറ്റിൽ പോലീസ് വേഷത്തിൽ എത്തിയത്.
പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ സുധൻ രാജ് ആദ്യമായ് സംവിധാനം ചെയ്യുന്ന 'കമ്പം' എന്ന ചിത്രത്തിലാണ് സി.ഐ മുഹമ്മദ് ഇക്ബാൽ എന്ന കഥാപാത്രമായി ബാദുഷ അഭിനയിക്കുന്നത്. സുധൻ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നിരവധി കൗതുകങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായകനായ സുധൻ രാജ് പറഞ്ഞു. സംവിധായകരായ തുളസീദാസ്, സജിൻ ലാൽ, നിർമാതാവ് എൻ.എം ബാദുഷ, മൻരാജ്, ലക്ഷിമി ദേവൻ, പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാരായ എൽദോ സെൽവരാജ്, ശ്യാം തൃപ്പൂണിത്തുറ, ഹർഷൻ പട്ടാഴി തുടങ്ങിയവരും, നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
പൂർണ്ണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വാർത്ത പ്രചരണം; പി.ശിവപ്രസാദ്
Content Highlights: nm badusha acting in new malayalam movie, kambam movie
Published: 03 Oct 2022, 04:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented