നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനായി. പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു.  വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. പാലിയം കൊട്ടാരത്തില്‍വച്ച് വ്യാഴാഴ്ച രാവിലെ 9.15-നായിരുന്നു മുഹൂര്‍ത്തം.

To advertise here,

ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍മാരായ മമ്മൂട്ടി, ജയറാം, ജഗദീഷ് തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.  

ബ്ലാക്ക് ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തിലൂടെയാണ് മണിയന്‍ പിള്ളരാജുവിന്റെ മകന്‍ നിരഞ്ജ് ചലച്ചിത്രരംഗത്ത് എത്തുന്നുന്നത്. 2017-ല്‍ ബോബി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. സകലകലാശാല, ഫൈനല്‍സ്, സൂത്രക്കാരന്‍, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിരഞ്ജിന്റെ പുതിയ ചിത്രം 'വിവാഹ ആവാഹനം' നവംബര്‍ 18-നാണ്‌ ബിഗ് സ്‌ക്രീനിൽ എത്തിയത്.