തന്റെ പുതിയ ചിത്രമായ 'പവർ ബാലഡി'ന്റെ പ്രചാരണത്തിരക്കുകളിലാണ് ഗായകനും നടനുമായ നിക്ക് ജോനാസ്. നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവായ നിക്ക് ബോളിവുഡ് ഗാനങ്ങളോടുള്ള തന്‍റെ ഇഷ്ടം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ തനിക്കേറെ ഇഷ്ടമുള്ളതും വിവാഹ പാർട്ടികളിലും മറ്റും കേട്ടാൽ താൻ നൃത്തം ചെയ്തുപോവുന്നതുമായ ആ ഒരു ബോളിവുഡ് ഗാനം ഏതാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

To advertise here,

ഒരു വിവാഹത്തിന് നിങ്ങളെ നൃത്തം ചെയ്യിപ്പിക്കുന്ന ഒരു ഗാനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് നിക്കിന്റെ പ്രതികരണം. "സെലിബ്രേഷൻസ്, വി ആർ ഫാമിലി തുടങ്ങിയ ചില ക്ലാസിക് ഗാനങ്ങളുണ്ട്. വിക്കി കൗശലിന്റെ ചിത്രത്തിലെ തൗബ തൗബ എന്ന ഗാനവും എനിക്ക് വളരെ ഇഷ്ടമാണ്. അതൊരു മികച്ച ഗാനമാണ്."

ഇത് ആദ്യമായല്ല നിക്ക് ബോളിവുഡ് ഗാനങ്ങളോടുള്ള തന്റെ ഇഷ്ടം തുറന്നുപറയുന്നത്. മുമ്പ് രൺവീർ സിങ്ങിന്റെ ധർമം എന്ന ചിത്രത്തിലെ ഗാനം തന്റെ സഹോദരങ്ങൾക്കൊപ്പം ആസ്വദിക്കുന്ന വീഡിയോ നിക്ക് പങ്കുവെച്ചിരുന്നു. അതിനും മുമ്പ് ഹൃത്വിക് റോഷനും കിയാര അദ്വാനിയും അഭിനയിച്ച വാർ എന്ന ചിത്രത്തിലെ ആവാൻ ജവാൻ എന്ന ഗാനം കേൾക്കുന്ന വീഡിയോയും നിക്ക് പങ്കുവെച്ചിരുന്നു.

2024-ലെ ഏറ്റവും വലിയ ചാർട്ട്ബസ്റ്ററുകളിൽ ഒന്നായിരുന്നു 'ബാഡ് ന്യൂസ്' എന്ന ചിത്രത്തിലെ തൗബ തൗബ എന്ന ഗാനം. കരൺ ഔജ്ല ആലപിക്കുകയും ഈണം നൽകുകയും വരികളെഴുതുകയും ചെയ്ത ഈ ഗാനരംഗത്തിൽ തൃപ്തി ദിമ്രിയും വിക്കി കൗശലുമുണ്ട്. വിക്കിയുടെ നൃത്തച്ചുവടുകളും ശൈലിയും വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

ജോൺ കാർണി സംവിധാനവും സഹരചനയും നിർവഹിച്ച 'പവർ ബാലഡ്' എന്ന ചിത്രം പോൾ റൂഡ്, നിക്ക് ജോനാസ്, ഹവാന റോസ് ലിയു, ജാക്ക് റെയ്‌നർ എന്നിവർക്കൊപ്പം പീറ്റർ മക്ഡൊണാൾഡ്, മാർസെല്ല പ്ലങ്കറ്റ്, സോഫി വാവസ്സൂർ, ബെത്ത് ഫാലൻ എന്നിവർ അണിനിരക്കുന്ന ഒരു മ്യൂസിക്കൽ കോമഡി ഡ്രാമയാണ്. ചിത്രം 2026 മാർച്ച് 1-ന് ഡബ്ലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രം ജൂൺ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ്.