
അഞ്ച് കോടി നേടിയതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്റര്‍
മാത്യു തോമസിനെ നായകനാക്കി, നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്' സൂപ്പര്‍ വിജയത്തിലേക്ക്. ഒരു ഹൊറര്‍ ഫാന്റസി കോമഡി ത്രില്ലറായി ഒരുക്കിയ ചിത്രം ഒക്ടോബര്‍ 24-നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് 5 കോടി 20 ലക്ഷമാണ് ചിത്രം നേടിയ ആഗോള ഗ്രോസ്.
എ ആന്‍ഡ് എച്ച്.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 'പ്രണയവിലാസം' എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിക്കുന്ന തിയേറ്റര്‍ അനുഭവം ആണ് ചിത്രം നല്‍കുന്നത്.
മാത്യു തോമസിന്റെ കരിയറിലെ തന്നെ മികച്ച ആഗോള ബോക്‌സ് ഓഫീസ് ഓപ്പണിംഗില്‍ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം കേരളത്തിന് പുറത്തും മികച്ച പ്രതികരണം സ്വന്തമാക്കുന്നുണ്ട്.
ഹൊറര്‍ - ഫാന്റസി എന്നിവയ്‌ക്കൊപ്പം കോമഡിയും സസ്‌പെന്‍സും ആക്ഷനും കോര്‍ത്തിണക്കിയ ഈ ത്രില്ലര്‍ ചിത്രം ത്രസിപ്പിക്കുന്ന അനുഭവമാണ് നല്‍കുന്നതെന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കിടിലന്‍ ദൃശ്യങ്ങളും സംഗീതവും വാഗ്ദാനം ചെയ്ത് കൊണ്ട് ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ഒരു സിനിമാനുഭവം കൂടിയാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. 'ഫൈറ്റ് ദ നൈറ്റ്', 'കാതല്‍ പൊന്മാന്‍', 'ഭൂതഗണം' , 'കുളിരേ' എന്നീ ഗാനങ്ങളാണ് വലിയ പ്രേക്ഷക ശ്രദ്ധ നേടിയത്. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരുമുള്‍പ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒരു പക്കാ ഫണ്‍ ഫാന്റസി ത്രില്ലറായ ചിത്രം, നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെ സഞ്ചരിക്കുന്നു.
മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ കൂടാതെ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിജേഷ് താമി.
ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്സ്- പിക്റ്റോറിയല്‍ എഫ്എക്സ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, പിആര്‍ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Nellikkampoyil Night Riders crosses 5 Cr gross globally! Matthew Thomas starrer horror fantasy comedy thriller is a massive hit.
Published: 28 Oct 2025, 01:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented