ഞങ്ങളഭിനയിച്ച സിനിമയായതുകൊണ്ട് ആരും കാണില്ലെന്നാണ് പടക്കളം ഇറങ്ങിയപ്പോൾ കരുതിയത്. വലിയ താരങ്ങളില്ലാത്ത സിനിമയാണ്. സിനിമ ഇറങ്ങുന്നതോടെ ആ പരാതി തീരുമെന്ന് സംവിധായകൻ മനു ചേട്ടൻ പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല. പക്ഷേ പിന്നീട് സിനിമ തീയേറ്ററിൽ ക്ലിക്കായി, ഓടിടിയിൽ ഇറങ്ങിയതോടെ പിന്നേം ഹിറ്റായി. ആരും അറിയില്ലെന്ന് കരുതിയ സിനിമ ഇന്ന് കേരളം മുഴുവനും അറിയാം, അതിൽ പരം സന്തോഷമുണ്ടോ...പറയുകയാണ് യുവതാരം സന്ദീപ് പ്രദീപ്. തന്റെ ഏറ്റവും പുതിയ ഫാന്റസി ചിത്രമായ കോസ്മിക് സാംസണിന്റെ വിശേഷങ്ങളുമായി സന്ദീപും ഒപ്പം മിയ ജോർജും, സംവിധായകൻ അഭിജിത്ത് ജോസഫും മാതൃഭൂമിക്കൊപ്പം ചേരുന്നു

To advertise here,