രാജസ്ഥാൻ റോയൽസിന് വേണ്ടി ഐപിഎല്ലിൽ കളിക്കുന്ന ഒരു ക്രിക്കറ്റ് താരം തനിക്ക് നിരന്തരം മെസേജ് അയക്കാറുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി നേഹൽ വദോലിയ. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. താരത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകിയെങ്കിലും പേര് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.
ഏതെങ്കിലും ക്രിക്കറ്റ് താരം മെസേജ് അയച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. പേര് പറയണോ എന്നായി നടിയുടെ മറുചോദ്യം. അത്ര പ്രശസ്തനല്ല. രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്നയാളാണ്. വിവാഹമോചിതനാണ് എന്നും നടി കൂട്ടിച്ചേർത്തു.
എന്തുതരത്തിലുള്ള സന്ദേശങ്ങളാണ് ലഭിച്ചതെന്ന ചോദ്യത്തിനും അവർ മറുപടി നൽകി. തന്റെ സോഷ്യൽമീഡിയ സ്‌റ്റോറികൾക്ക് മറുപടി നൽകാറുണ്ടായിരുന്ന അയാൾ തന്റെ ലുക്കിനെ പ്രശംസിക്കാറുണ്ടായിരുന്നുവെന്നും നടി പറഞ്ഞു. 'ഹോട്ട്', 'ബ്യൂട്ടിഫുൾ', 'പ്രെറ്റി' എന്നെല്ലാമുള്ള സന്ദേശം തനിക്ക് ലഭിച്ചതായി നടി വെളിപ്പെടുത്തി. തനിക്കൊരിക്കലും ആ സംഭാഷണം മുന്നോട്ടുകൊണ്ടുപോവാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും അതിനാൽ അയാളെ ബ്ലോക്ക് ചെയ്തുവെന്നും നടി വ്യക്തമാക്കി.
നടി പേര് വെളിപ്പെടുത്താത താരമാരാണെന്ന ചർച്ചയിലാണ് സാമൂഹികമാധ്യമങ്ങളിൽ ആരാധകർ. രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്നവരും കളിച്ചിരുന്നവരുമായ വിവാഹമോചിതരായ താരങ്ങളെ ചുറ്റിപ്പറ്റിയാണ് ചർച്ച.
നേരത്തെ, ഗുജറാത്തി നടൻ കരൺ ജോഷി ഇൻസ്റ്റഗ്രാമിൽ അനുചിതമായ സന്ദേശങ്ങൾ അയച്ചുവെന്ന വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയിരുന്നു. കരൺ ജോഷിയുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടുകളും നടി പുറത്തുവിട്ടു. വെബ് സീരീസുകളിലൂടെ ശ്രദ്ധനേടിയ നടിയാണ് നേഹൽ വദോലിയ.
Content Highlights: Actress Nehal Vadoliya reveals she received persistent messages from an IPL player. The player is identified as being part of the Rajasthan Royals squad. The individual is divorced and sent unsolicited compliments on her social media stories. Nehal eventually blocked the player to stop the unwanted communication. Social media users are currently speculating about the identity of the player
Published: 31 May 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented