ജോലിയുടെ പ്രാധാന്യത്തേക്കുറിച്ചും പ്രസവാനന്തരം നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളേക്കുറിച്ചുമൊക്കെ നിരന്തരം തുറന്നുപറഞ്ഞിട്ടുള്ളയാളാണ് നടി നേഹ ധൂപിയ. സിംഗിൾ പപ്പ, പെർഫെക്റ്റ് ഫാമിലി തുടങ്ങിയ ചിത്രങ്ങളിലെ നേഹയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ല കഥാപാത്രങ്ങൾ ചെയ്താലും തുടർന്നും മികച്ച അവസരങ്ങൾ ലഭിക്കണമെന്നില്ലെന്നും അത്തരത്തിൽ ജോലിയില്ലാതെ ഇരിക്കുന്നത് തന്നെ എത്രത്തോളം ഉത്കണ്ഠാകുലയാക്കാറുണ്ടെന്നും പറയുകയാണ് നേഹ.

To advertise here,

ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നേഹ ഇതേക്കുറിച്ച് സംസാരിച്ചത്. ജോലി ചെയ്യാത്ത സമയത്ത് തനിക്ക് ഉത്കണ്ഠ ഉണ്ടാകാറുണ്ടെന്ന് നേഹ പറഞ്ഞു. ഈ ഇൻ‍ഡസ്ട്രിയിൽ ഇരുപതുവർഷത്തോളം ഉണ്ടായിട്ടുപോലും ലൈറ്റ് ഓഫായി കഴിഞ്ഞാൽ തലയിണയിൽ മുഖമമർത്തി കരയും. മൂന്നുദിവസം മുമ്പും അങ്ങനെ ചെയ്തിട്ടുണ്ട്- നേഹ പറഞ്ഞു.

പ്രൊജക്ടുകൾ നഷ്ടമാകുന്നതും നിരന്തരം വിമർശിക്കപ്പെടുന്നതുമൊക്കെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്നും നേഹ പറയുന്നുണ്ട്. നിങ്ങൾ ജോലി ചെയ്യാതിരിക്കുകയും ചുറ്റുമുള്ളവർ ജോലി ചെയ്യുകയുമാണെങ്കിൽ ഇത് കൂടുതൽ നിങ്ങളെ അലട്ടും. ഈ കാര്യത്തിൽ താനും ഒരു പുതുമുഖവും തമ്മിലുള്ള ആകെ വ്യത്യാസം തനിക്ക് ഇതിനെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിയാമെന്നതാണെന്നും നേഹ പറയുന്നു.

ദുരന്ത‍ർ എന്ന ബോളിവുഡ് ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മനംകവർന്നുകൊണ്ടിരിക്കുന്ന അക്ഷയ് ഖന്നയുടെ കരിയർ തന്നെ എത്രത്തോളം പ്രചോദിപ്പിച്ചിട്ടുണ്ടെന്നും നേഹ പറയുന്നുണ്ട്. അദ്ദേഹത്തെ കാണുമ്പോൾ നമുക്കും ആറുവർഷം വീട്ടിൽ വെറുതെയിരിക്കാമെന്ന് തോന്നുമെന്നാണ് നേഹ പറഞ്ഞത്.