തൻ്റെ അഭിനയ ജീവിതത്തിൽ ഇപ്പോൾ തൃപ്തയാണെന്നും മറ്റ് വഴികൾ തേടുന്നില്ലെന്നും അവർ വിശദീകരിച്ചു.

സിനിമാ സെറ്റുകളിൽ താൻ നേരിട്ട മോശം പെരുമാറ്റങ്ങളെയും അധിക്ഷേപങ്ങളെയും കുറിച്ച് വെളിപ്പെടുത്തി നടി നീന ഗുപ്ത. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കാരണമാണ് ഇത്തരം മോശം സാഹചര്യങ്ങൾ തനിക്ക് സഹിക്കേണ്ടി വന്നതെന്ന് താരം തുറന്നുപറഞ്ഞു. തൃപ്തി നൽകാത്തതുമായ കഥാപാത്രങ്ങൾ പണ്ട് സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. താൻ തെറ്റൊന്നും ചെയ്തില്ലെങ്കിൽ പോലും ചില സംവിധായകർ മോശം വാക്കുകൾ ഉപയോഗിക്കുകയും തന്നെ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്ന് നീന ഗുപ്ത വ്യക്തമാക്കി.
ടൈംസ് നൗവിനോട് സംസാരിക്കവേയാണ് സെറ്റുകളിൽ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് നീന ഗുപ്ത മനസ്സുതുറന്നത്. "നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ കഴിയില്ലായിരിക്കാം, പക്ഷേ ഞാൻ സെറ്റുകളിൽ അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്," എന്ന് അവർ പറഞ്ഞു. യാതൊരു കാരണവുമില്ലാതെയാണ് സംവിധായകൻ മോശം പദപ്രയോഗങ്ങൾ നടത്തിയത്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ നിന്ന് ഇറങ്ങിപ്പോകാതിരുന്നത് തനിക്ക് അക്കാലത്ത് പണം ആവശ്യമായിരുന്നത് കൊണ്ടാണെന്നും, മറ്റ് അവസരങ്ങൾ ഉണ്ടായിരുന്നെങ്കിൽ താൻ അത്തരം സിനിമകൾ ചെയ്യില്ലായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
താൻ ചെയ്ത ചില മോശം വേഷങ്ങൾ കണ്ട് വീട്ടിലെത്തിയ ശേഷം ആ സിനിമകൾ റിലീസ് ചെയ്യരുതെന്ന് ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. ശക്തി കപൂറിന്റെ ഗുണ്ടാസംഘത്തിലെ ഒരു അംഗമായി വെറുതെ നിൽക്കേണ്ടി വന്ന ഒരു വേഷത്തെക്കുറിച്ച് അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. "ഞാൻ ചെയ്ത ചില ജോലികൾ കാരണം വീട്ടിലെത്തിയിട്ട് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു, ഈ സിനിമ റിലീസ് ചെയ്യരുതേ എന്ന്. ഒരിക്കൽ, ഞാൻ ശക്തി കപൂറിൻ്റെ സംഘത്തിലെ ഒരു അംഗമായി അഭിനയിച്ചു. ശക്തി കപൂറിനൊപ്പം നിൽക്കുക എന്നതുമാത്രമായിരുന്നുഎൻ്റെ റോൾ," നീന പറഞ്ഞു.
ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കാൻ ഇപ്പോൾ പദ്ധതികളില്ലെന്ന് നീന വെളിപ്പെടുത്തി. തൻ്റെ അഭിനയ ജീവിതത്തിൽ ഇപ്പോൾ തൃപ്തയാണെന്നും മറ്റ് വഴികൾ തേടുന്നില്ലെന്നും അവർ വിശദീകരിച്ചു. താൽപ്പര്യമുള്ള വേഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ഇഷ്ടപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ജസ്പാൽ സിംഗ് സന്ധു സംവിധാനം ചെയ്ത ക്രൈം ത്രില്ലർ വധ് 2 ആണ് നീന ഗുപ്തയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം.
Content Highlights: Veteran actor Neena Gupta shares personal struggles with on-set verbal abuse and financial pressures leading to regrettable film choices.
Published: 08 Feb 2026, 09:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented