
ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് നടി അഹാന കൃഷ്ണ. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. സ്ത്രീകേന്ദ്രീകൃതമായ സിനിമയായിരിക്കും നാൻസി റാണി എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.
ലാൽ, അജു വർഗീസ്, ശ്രീനിവാസൻ, വിശാഖ് നായർ, നന്ദു പൊതുവാൾ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോബിൻ ഹുഡ് എന്നൊരു ഇംഗ്ലീഷ് സിനിമയും കുട്ടികളുടെ സിനിമയും മനു സംവിധാനം ചെയ്തിട്ടുണ്ട്.
സിനിമ നടിയാകുക എന്ന സ്വപ്നം മനസിൽ കൊണ്ടുനടക്കുന്ന പെൺകുട്ടിയുടെ കഥയാണ് നാൻസി റാണി പറയുന്നത്.
കഴിഞ്ഞ ദിവസമാണ് അഹാന തന്റെ ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ സിനിമയിലെത്തിയ അഹാനയുടെ ആറാമത്തെ ചിത്രമാണിത്.
Content Highlights : Nancy Rani Malayalam Movie Starring Ahaana Krishna Lal Lena Directed By Joseph Manu James
Published: 14 Oct 2020, 10:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented