പ്രേക്ഷകർ ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള കഥ പറച്ചിൽ രീതിയാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിങ് നായകനായെത്തിയ 'ധുരന്ധർ' എന്ന ചിത്രം പുറത്തിറങ്ങിയതോടെ അക്ഷയ് ഖന്ന ഇന്റർനെറ്റിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. അദ്ദേഹം അവതരിപ്പിച്ച റഹ്മാൻ ഡക്കൈറ്റ് എന്ന കഥാപാത്രം ഏറെ പ്രശംസപിടിച്ചുപറ്റി. ഈ കഥാപാത്രം അവതരിപ്പിക്കാൻ ചിത്രത്തിന്റെ അണിയറക്കാർ ആദ്യം സമീപിച്ചത് തെലുങ്ക് സൂപ്പർതാരം നാഗാർജുനയെ ആയിരുന്നുവെന്ന് ഒരു വാർത്ത പരന്നിരുന്നു. ഈ വിഷയത്തിൽ വിശദീകരണവുമായി നാഗാർജുന എത്തിയിരിക്കുകയാണ്.
റഹ്മാൻ ഡക്കൈറ്റിന്റെ വേഷം നാഗാർജുന നിരസിച്ചതിനെത്തുടർന്നാണ് അക്ഷയ് ഖന്നയിലേക്ക് ഈ അവസരം എത്തിയതെന്നായിരുന്നു പ്രചാരണം. എന്നാൽ തനിക്ക് ഈ വേഷം ആരും വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നാഗാർജുന പറഞ്ഞു. എന്നാൽ ആ വേഷം ലഭിച്ചിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
"ധുരന്ധർ ഒരു മികച്ച ചിത്രമാണ്. ആദിത്യ ധറിൻ്റെ സംവിധാനം അതിശയിപ്പിച്ചു. അദ്ദേഹത്തിൻ്റെ മുൻ ചിത്രം 'ഉറി'യും എനിക്കിഷ്ടമായിരുന്നു. ചിത്രത്തിലെ എല്ലാവരുടെയും അഭിനയം മികച്ചതാണ്, പ്രത്യേകിച്ച് അക്ഷയ് ഖന്നയുടെ പ്രകടനം ഗംഭീരമായിരുന്നു. ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. അവർക്ക് മറ്റൊരു ബ്ലോക്ക്ബസ്റ്റർ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു." നാഗാർജുന പറഞ്ഞു. പ്രേക്ഷകർ ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള കഥ പറച്ചിൽ രീതിയാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
നിലവിൽ നാഗാർജുന തൻ്റെ 100-ാം ചിത്രത്തിൻ്റെ ചിത്രീകരണത്തിലാണ്. ബോളിവുഡിൽ നാഗാർജുനയുടെ അവസാന ചിത്രം 2022-ൽ പുറത്തിറങ്ങിയ 'ബ്രഹ്മാസ്ത്ര: പാർട്ട് വൺ – ശിവ' ആയിരുന്നു. അതിൽ രൺബീർ കപൂറിനും ആലിയ ഭട്ടിനും ഒപ്പം അനിഷ് ഷെട്ടി എന്ന കഥാപാത്രമായാണ് നാഗാർജുന എത്തിയത്.
അതേസമയം ധുരന്ധറിന്റെ രണ്ടാം ഭാഗമായ ദ റിവഞ്ച് മാർച്ച് 19-ന് റിലീസ് ചെയ്യും. ചിത്രത്തിൽ റഹ്മാൻ ഡക്കൈറ്റ് എന്ന കഥാപാത്രമായി അക്ഷയ് ഖന്ന വീണ്ടും എത്തുമെന്ന് റിപ്പോർട്ടുണ്ട്.
Content Highlights: South superstar Nagarjuna clarifies rumors about being offered Akshaye Khanna`s role in Dhurandhar. He praises the film and its director Aditya Dhar.
Published: 14 Feb 2026, 10:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented