ലോക്ക്ഡൗണ്‍ കാലത്ത് ഇന്‍സ്റ്റാഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് നടി നദിയാ മൊയ്തു. നടിയെ എക്കാലവും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഫാസില്‍ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് നദിയയുടെ വരവ്.

To advertise here,

'എത്ര മനോഹരമാണ്..എന്റെ ആദ്യചിത്രം.. സംവിധായകന്‍ ഫാസിലിനോടാണ് അതിന് ഞാന്‍ എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നത്. ഒരായിരം സ്‌നേഹം..ഇത്രയും വര്‍ഷമായി നിങ്ങള്‍ എനിക്കു നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും തിരികെ തരാന്‍ സ്‌നേഹം മാത്രം...'

1984ല്‍ ഫാസിലിന്റെ തന്നെ തിരക്കഥയില്‍ പുറത്തെത്തിയ ചിത്രത്തിലൂടെ ആയിരുന്നു നദിയയുടെ അരങ്ങേറ്റം. മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും തന്റെ ആദ്യചിത്രത്തിലൂടെ നദിയാ മൊയ്തു നേടി. മുന്‍കാലനടി പദ്മിനിയുടെ കൊച്ചുമകള്‍ കഥാപാത്രമായ ഗേളി മാത്യു നദിയയുടെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ചതാണ്.

Content Highlights : nadhiya moidu joins instagram shares a throw back pic with fazil from noketha doorathu kannum nattu