അരുള്‍നിതിയും, മംമ്ത മോഹന്‍ദാസും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ്ചിത്രം 'മൈ ഡിയര്‍ സിസ്റ്റര്‍' ടൈറ്റില്‍ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സിനിമക്കുള്ളിലെ സിനിമ എന്ന തരത്തില്‍ ഷൂട്ടിനിടയിലെ രസകരമായ ഒരു മുഹൂര്‍ത്തത്തെ ആസ്പദമാക്കിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രഭു ജയറാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം പാഷന്‍ സ്റ്റുഡിയോസ്, ഗോള്‍ഡ്മൈന്‍സ് എന്നീ പ്രൊഡക്ഷനുകളുടെ ബാനറില്‍ സുധന്‍ സുന്ദരവും മനീഷ് ഷായും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

To advertise here,

'യെന്നങ്ക സര്‍ ഉങ്ക സട്ടം' എന്ന തന്റെ ആദ്യചിത്രത്തിന് ശേഷം പുതിയൊരു പ്രമേയവുമായി എത്തുകയാണ് പ്രഭു ജയറാം. 2021 റിലീസ് ചെയ്യപ്പെട്ട 'യെന്നങ്ക സര്‍ ഉങ്ക സട്ടം' മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തില്‍ അരുള്‍നിതിയെയും മംമ്തയെയും കൂടാതെ അരുണ്‍ പാണ്ഡ്യന്‍, മീനാക്ഷി ഗോവിന്ദരാജന്‍ തുടങ്ങിയവരും അണിനിരക്കുന്നു. നിവാസ് കെ. പ്രസന്ന ഗാനങ്ങളൊരുക്കുന്ന 'മൈ ഡിയര്‍ സിസ്റ്റര്‍' സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത് വെട്രിവേല്‍ മഹേന്ദ്രനും എഡിറ്റിങ് വെങ്കട്ട് രാജനുമാണ്. എ. കുമാര്‍ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. 2024-ലെ വിജയ് സേതുപതി ചിത്രം 'മഹാരാജ'ക്ക് ശേഷം മംമ്തയുടേതായി പുറത്തിറങ്ങുന്ന തമിഴ് ചിത്രമാണ് 'മൈ ഡിയര്‍ സിസ്റ്റര്‍'. ചിത്രത്തിന്റെ റിലീസ് 2026 ആദ്യപകുതിയില്‍ പ്രതീക്ഷിക്കാമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

കലാസംവിധാനം: കെ. ആറുസാമി, സഹസംവിധായകര്‍: കപില്‍ ദേവ് എം, ആഷിഷ് ബി, ഗാനരചന: ഉമാ ദേവി, മോഹന്‍ രാജന്‍, വിഘ്‌നേഷ് ശ്രീകാന്ത്, ജെഗന്‍ കവിരാജ്, പ്രഭു ജയറാം, സ്റ്റണ്ട്: ഗണേഷ്, കൊറിയോഗ്രാഫര്‍: ശങ്കര്‍ ആര്‍, സ്റ്റില്‍സ്: ആകാശ് ബാലാജി, വസ്ത്രാലങ്കാരം: ദിനേശ് മനോഹരന്‍, ഡിഐ കളറിസ്റ്റ്: ജോണ്‍ ശ്രീറാം, വിഎഫ്എക് സൂപ്പര്‍വൈസര്‍: ഫാസില്‍, ഡിഐ ആന്‍ഡ് വിഎഫ്എക്‌സ് സ്റ്റുഡിയോ: പിക്‌സല്‍ ലൈറ്റ്‌സ്, സൗണ്ട് ഡിസൈന്‍: ജെയ്സണ്‍ ജോസ്, ഡാനിയല്‍ ജെഫേഴ്സണ്‍, ഡബ്ബിങ് എഞ്ചിനീയര്‍: എന്‍. വെങ്കട് പാരി, ഡബ്ബ്, എസ്എഫ്എക്, മിക്‌സ്: ഫോര്‍ ഫ്രെയിംസ്.