അന്തരിച്ച ഗായിക ഭവതരണിയുടെ ഒന്നാം ഓർമദിനത്തിൽ വികാരാധീനനായി പിതാവും സംഗീത സംവിധായകനുമായ ഇളയരാജ. മകളുടെ വേർപാട് നെഞ്ചിൽ ഭാരമുള്ള ഓർമയായി നിലനിൽക്കുന്നുവെന്ന് അദ്ദേഹം എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിൽ പറഞ്ഞു. സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തതുകൊണ്ട് മക്കൾക്കൊപ്പം ചെലവഴിക്കാൻ സാധിക്കാതെപോയെന്നും അതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ പ്രിയ പുത്രി ഭവതാ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു. അവൾ മരിച്ചതിനുശേഷമാണ് അവൾക്ക് എന്നോട് എത്രമാത്രം സ്നേഹമുണ്ടെന്ന് ഞാൻ തിരിച്ചറഞ്ഞത്. ഞാൻ എന്റെ സമയം മുഴുവൻ സംഗീതത്തിനു വേണ്ടിയാണ് മാറ്റിവച്ചത്. അതുകൊണ്ട് എന്റെ മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ സാധിക്കാതെ പോയത്. അതിൽ ഞാനിന്ന് ദുഃഖിക്കുന്നു. അസംഖ്യം ആളുകൾക്ക് ആശ്വാസം പകരുന്ന സംഗീതം ഈ പ്രയാസകരമായ സമയത്ത് എനിക്ക് ഒരു ചെറിയ ആശ്വാസം നൽകുന്നുണ്ട്.
എന്റെ മകളുടെ ജന്മദിനമാണ് ഫെബ്രുവരി 12ന്. അന്നേ ദിവസം അവളുടെ പേരിൽ ഒരു അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. എന്റെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയുമെല്ലാം ആ പരിപാടിയിലേക്കു ഞാൻ ക്ഷണിക്കുന്നു. എന്റെ മകളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നു ഞാൻ പ്രാർഥിക്കുകയാണ്’. ഇളയരാജയുടെ വാക്കുകൾ.
കഴിഞ്ഞവർഷമാണ് അർബുദ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കേ ശ്രീലങ്കയിൽവെച്ച് ഭവതരിണിയുടെ അന്ത്യം. 1976 ചെന്നൈയിലാണ് ജനനം. ബാല്യകാലത്ത് മുതല്‍ തന്നെ ശാസ്ത്രീയസംഗീതത്തില്‍ പരിശീലനം നേടിയിരുന്നു. 1984 ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തനിലെ 'തിത്തിത്തേ താളം' എന്ന ഗാനം ആലപിച്ചാണ് സിനിമാസംഗീത രംഗത്ത് അരങ്ങേറ്റം കുറിച്ചത്. രാസയ്യ, അലക്‌സാണ്ടര്‍, തേടിനേന്‍ വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്‌സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ, അനേകന്‍ തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ 2000-ല്‍ പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ 'മയില്‍ പോലെ പൊണ്ണു ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.
മലയാളത്തില്‍ കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍(കളിയൂഞ്ഞാല്‍), നാദസ്വരം കേട്ടോ (പൊന്‍മുടി പുഴയോരത്ത് )എന്നീ ഗാനങ്ങള്‍ ആലപിച്ചു. ശോഭനയെ നായകയാക്കി രേവതി സംവിധാനം ചെയ്ത മിത്ര മൈ ഫ്രണ്ട് എന്ന സിനിമയിലൂടെ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചു. ഫില്‍ മിലേംഗേ, വെല്ലച്ചി, അമൃതം, മായാനദി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതമൊരുക്കി. സംഗീത സംവിധായകരായ യുവന്‍ ശങ്കര്‍രാജ, കാര്‍ത്തിക് രാജ എന്നിവര്‍ സഹോദരങ്ങളാണ് പരസ്യ എക്‌സിക്യൂട്ടീവായ ആര്‍. ശബരിരാജ് ആണ് ഭര്‍ത്താവ്.
Content Highlights: Music composer Ilaiyaraaja remembers his late daughter Bhavatharini
Published: 27 Jan 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented