തിയേറ്ററിൽ എഴുന്നേറ്റുനിന്ന് കയ്യടിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും ഒരിക്കലും മിസ്സ് ചെയ്യാത്ത മലയാളികൾക്ക് മുന്നിലേക്ക് ജൂൺ 5-ന് സിനിമയെന്ന സ്വപ്നവുമായി മോളിവുഡ് ടൈംസ് എത്തുകയാണ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ഉദയനാണ് താരം പോലുള്ള സിനിമകളുടെ പട്ടികയിലേക്ക് മലയാളികളുടെ ഓർമകളിൽ നിറഞ്ഞ് നിൽക്കുന്ന സിനിമയായി മാറാൻ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന മോളിവുഡ് ടൈംസ് എത്തുമ്പോൾ പ്രേക്ഷകർക്ക് വമ്പൻ പ്രതീക്ഷകളാണ്.

To advertise here,

വലിയ താരനിരയോടെ തിയേറ്ററിൽ എത്തുന്ന ചിത്രത്തിൽ നസ്ലിൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമ സംവിധായകൻ ആകണം എന്നുള്ള സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ.

സിനിമയെന്ന മായിക ലോകത്തിന്റെ പിന്നാമ്പുറങ്ങളിലേക്കുള്ള എത്തിനോട്ടമാണ് ഈ ചിത്രം എന്നാണ് സൂചന. നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്.

ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്. എഡിറ്റിങ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്., കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ.എസ്. ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്. സംവിധായകനാകാൻ മാത്രം ആഗ്രഹിച്ചവന്റെ കഥയല്ല പകരം, സിനിമയെ സ്‌നേഹിച്ചവന്റെ കഥയുമായാണ് മോളിവുഡ് ടൈംസ് എത്തുന്നത്.