സിനിമ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരകാരനായി നസ്ലിൻ എത്തുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. നസ്ലിന്റെ കിടിലൻ ഡാൻസ് നമ്പറുമായി വന്ന 'അപ്ന ഫ്രൈഡേ ആഗയ' എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്. മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്
നസ്ലിന് പുറമേ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളുകളിൾ ചിത്രത്തിൽ വരുന്നുണ്ട്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്നു. മോളിവുഡ് ടൈംസിനു ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്ന തരുൺ മൂർത്തി ചിത്രം അതിമനോഹരമാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത പ്രോജക്ട്.
മോളിവുഡ് ടൈംസിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത്, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & അഭിനവ് സുന്ദർ നായക്, സൗണ്ട് ഡിസൈൻ & മിക്‌സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റും: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ:സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്:ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്:ബോയക്, ഡിസൈൻസ്:യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.
Content Highlights: Mollywood Times, Naslen, Abhinav Sunder Nayak, Malayalam Movies, Aashiq Usman, New Malayalam Releases, Jakes Bejoy
Published: 29 Apr 2026, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented