മഹാരാജാസ് പോലെ ഒരു വികാരമാണ് ‘അമ്മ’യെന്നും അദ്ദേഹം പറഞ്ഞു

ബാബുരാജ് | Photo: Mathrubhumi
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുക്കണോ എന്ന കാര്യം ഭാരവാഹികള്‍ തീരുമാനിക്കുമെന്ന് നടന്‍ ബാബുരാജ്. 'അമ്മ'യുടെ തലപ്പത്ത് സ്ത്രീകളായതുകൊണ്ട് പ്രതികരണത്തില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. മോഹന്‍ലാലായിരുന്നു തലപ്പത്തെങ്കില്‍ കഷ്ടപ്പെടേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊങ്കാല എന്ന ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാബുരാജ്.
ദിലീപിനെ തിരിച്ചെടുക്കണോ എന്ന കാര്യം അമ്മയുടെ ഭാരവാഹികള്‍ തീരുമാനിക്കും. തനിക്ക് പറയാനുള്ളത് ജനറല്‍ ബോഡിയില്‍ പറയും. ബൈലോയില്‍ പറയുന്നതനുസരിച്ചാണ് സംഘടനയില്‍ കാര്യങ്ങള്‍ നടക്കേണ്ടത്. അതൊക്കെ ഇപ്പൊ ഭരണത്തിലുള്ളവരാണ് തീരുമാനിക്കേണ്ടത്. അവരത് നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. സ്ത്രീകളാണ്, അവര്‍ക്കറിയാം എങ്ങനെ കൊണ്ടുപോകണമെന്ന്. ഇപ്പോഴത്തെ ഭരണം ഗംഭീരമായി പോകുന്നു. 17 പേരും ആത്മാര്‍ഥമായി പരിശ്രമിക്കുന്നുണ്ട്.
Also Read: അതിജീവിതയ്ക്ക് നീതി ലഭിക്കണം, ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം -നടന്‍ ടൊവിനോ തോമസ്
'ഈ സമയത്ത് മോഹന്‍ലാലിനെയാണ് ഓര്‍ക്കുന്നത്. (അമ്മയുടെ തലപ്പത്ത്) ലാലേട്ടനായിരുന്നെങ്കില്‍ എത്ര കഷ്ടപ്പെടേണ്ടി വന്നേനെ. ഇപ്പൊ ഇവരായതുകൊണ്ട് അതില്‍നിന്ന് 'എസ്‌കേപ്പ്' ചെയ്ത് പോകാന്‍ പറ്റും. ലാലേട്ടനായിരുന്നു തലപ്പത്തെങ്കില്‍ നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) എല്ലാവരും കൂടി വീര്‍പ്പുമുട്ടിച്ചേനെ. ലാലേട്ടന്‍ മാറിയത് നന്നായി എന്നാണ് ഞാനിപ്പൊ കരുതുന്നത്.' -നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്ന ശേഷം 'അമ്മ'യുടെ പ്രതികരണമില്ലാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബാബുരാജ് പറഞ്ഞു.
'മഹാരാജാസ് കോളേജില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മഹാരാജാസ് എന്ന് കേള്‍ക്കുമ്പൊ ഒരു വികാരമാണ്. 'അമ്മ' എന്ന് പറയുന്നത് ഞങ്ങള്‍ക്ക് അതുപോലെ ഒരു വികാരമാണ്. അതിന്റെ തലപ്പത്തുള്ള തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇതിന് ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയും. അവരതിന് ബാധ്യസ്ഥരാണ്.' -ബാബുരാജ് തുടര്‍ന്നു.
ഇപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ്. അഭിഭാഷകനെന്ന നിലയില്‍ കോടതിവിധിയെ ബഹുമാനിക്കുന്നു. അതാണ് നാട്ടുനടപ്പ്. ഇപ്പോഴത്തെ വിധി തെറ്റാണോ എന്ന് തീരുമാനിക്കാന്‍ മേല്‍ക്കോടതിയുണ്ട്. മേല്‍ക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കാം. അതിജീവിതയോടുള്ള അനുകമ്പ, സ്‌നേഹം ഇതിനൊന്നും മാറ്റമില്ല. അന്ന് എങ്ങനെ നിന്നു, അങ്ങനെ തന്നെയാണ് ഇപ്പോഴുമെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Baburaj Says AMMA Leaders Avoided Backlash Because They Were Women; Mohanlal Would Have Faced Heavy Pressure
Published: 11 Dec 2025, 05:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented