നടി രചന നാരായണൻകുട്ടിയുടെ  40-ാം പിറന്നാൾ ആഘോഷമാക്കി മോ​ഹൻലാലും സംഘവും. മോഹൻലാൽ,  ശ്വേത മേനോൻ, ബാബുരാജ്, ഇടവേള ബാബു, സുധീർ കരമന, സിദ്ദിഖ് എന്നിവർ രചനയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. കേക്ക് മുറിച്ചും ചിരിച്ചുല്ലസിച്ചുമുള്ള താരങ്ങളുടെ ആഘോഷം ആരാധകർക്ക് വിരുന്നായി.

To advertise here,

രചന തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പിറന്നാൾ ചിത്രങ്ങൾ പുറത്തുവിട്ടത്. ഒട്ടേറെ ആരാധകരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. കൊച്ചിയിലെ അമ്മ ഓഫീസിൽ വെച്ചായിരുന്നു ആഘോഷം.

തന്റെ പിറന്നാൾ ആഘോഷമാക്കിയ സഹപ്രവർത്തകർക്കുള്ള നന്ദിയും താരം കുറിച്ചു. ഒരു 'സ്റ്റാർ ബർത്ത്ഡേ' എന്നാണ് ഇത്രയധികം താരങ്ങൾ അണിനിരന്ന പിറന്നാളിനെ രചന വിശേഷിപ്പിച്ചത്. പിറന്നാൾ ആശംസകൾ നേർന്ന ഏവർക്കും നന്ദിയെന്നും സന്തോഷത്തിന്റെ നാൽപ്പതുകൾ ഇവിടെ ആരംഭിക്കുന്നു എന്നും രചന കുറിച്ചു. 

2001-ൽ എം.ടി. വാസുദേവൻ നായരുടെ രചനയിൽ കണ്ണൻ സംവിധാനം ചെയ്ത ‘തീർത്ഥാടനം’ എന്ന ചിത്രത്തിലൂടെയാണ് രചന നാരായണൻ കുട്ടി അഭിനയരംഗത്തെത്തുന്നത്. പിന്നീട് ടെലിവിഷൻ പരിപാടികളിലൂടെ ജനപ്രിയയായി. നർത്തകി എന്ന നിലയിലും രചന ശ്രദ്ധേയയാണ്.