ഇപ്പോഴിതാ ആമസോണ്‍ പ്രൈം ഒടുവില്‍ ഷോയുടെ റിലീസ് തീയതി വെളിപ്പെടുത്തി. ഗുര്‍മീത് സിംഗ്, ആനന്ദ് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഇതിനകം ജനപ്രിയമായ പരമ്പരയുടെ മൂന്നാംഭാഗമാണ് ഇക്കൊല്ലം എത്തുന്നത്. എക്സല്‍ എന്റര്‍ടെയ്മെന്റാണ് ഈ സീരിസ് നിര്‍മ്മിക്കുന്നത്. അലി ഫസല്‍, പങ്കജ് ത്രിപാഠി, ശ്വേതാ ത്രിപാഠി, വിജയ് വര്‍മ, ഇഷാ തല്‍വാര്‍ എന്നിവരാണ് 'മിര്‍സാപൂര്‍ 3' യില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഗാങ്സ്റ്റര്‍ സീരീസാണ് മിര്‍സാപൂര്‍. അധികാരസ്ഥാനത്തേക്കുള്ള പോരാട്ടവും കുടിപ്പകയും പ്രതികാരവുമാണ് സീരീസിന്റെ പ്രമേയം.
2018 ലാണ് സീരീസിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. രണ്ട് വര്‍ഷത്തിന് ശേഷം 2020 ല്‍ സീരീസിന്റെ രണ്ടാംഭാഗം പുറത്തിറങ്ങി. ജൂലൈ 5 നാണ് മൂന്നാംഭാഗം സ്ട്രീമിങ് ആരംഭിക്കുന്നത്.
Content Highlights: Mirzapur 3 season, trailer release ,amazon prime video
Published: 20 Jun 2024, 03:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented