
തിരുവനന്തപുരം: പറയുന്ന കാര്യങ്ങൾ സൂക്ഷിച്ച് പറയണമെന്ന് മന്ത്രി വി.ശിവൻകുട്ടി. ചലച്ചിത്ര പുരസ്കാര ദാന വേദിയിൽ നടൻ അലൻസിയർ ലേ ലോപ്പസ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇത്തരം കാര്യങ്ങൾ പ്രചരിക്കുമ്പോൾ അവരവർതന്നെ ചിന്തിക്കണമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ? സംസ്ഥാന അവാർഡാണ്. പ്രത്യേകിച്ച് എല്ലാവരും ബഹുമാനിക്കുന്ന അവാർഡാണ്. അവാർഡിന്റെ ചരിത്രം, ആ ശില്പം ആരാണ് രൂപകല്പന ചെയ്തത് തുടങ്ങിയ വിഷങ്ങളിലൊന്നും ഇതുവരെ തർക്കമുണ്ടായിട്ടില്ല. പറയാൻ പാടുണ്ടോയെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുതാത്പര്യമുള്ള വിഷയങ്ങൾ കൈകാര്യംചെയ്യുന്ന വ്യക്തിത്വങ്ങളാവുമ്പോൾ, അത് കായികമായാലും സിനിമയായാലും രാഷ്ട്രീയമായാലും പറയേണ്ട കാര്യങ്ങൾ സൂക്ഷിച്ചുപറയേണ്ടതായിട്ടുണ്ട്. അതായിരിക്കും പൊതുവിൽ സമൂഹത്തിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചലച്ചിത്ര പുരസ്‌കാര വേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരേ വിമർശനം ശക്തമാകുകയാണ്. സിനിമയിൽ നിന്നുൾപ്പടെയുള്ളവർ വിമർശനവുമായി എത്തുന്നുണ്ട്. പ്രത്യേക ജൂറി പരാമർശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിൽ പുരസ്‌കാരത്തെ തള്ളിപ്പറയുന്ന പരാമർശമാണ് അലൻസിയർ നടത്തിയത്.
Content Highlights: minister v sivankutty about actor alncier's controversial speech, kerala state film awards 2022
Published: 16 Sept 2023, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented