ങ്കണ റണൗട്ട് സംവിധാനം ചെയ്ത് നായികയായി അഭിനയിക്കുന്നു എന്ന കാരണത്താൽ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് 'എമർജൻസി'. ഇന്ദിരാ ​ഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുന്നത്. സിനിമയിലെ മറ്റൊരു പ്രധാനകഥാപാത്രത്തിന്റെ കാരക്റ്റർ പോസ്റ്റർ ശ്രദ്ധ നേടുകയാണിപ്പോൾ. ഫീൽഡ് മാർഷൽ പദവി ആദ്യമായി നേടിയ മുൻ ഇന്ത്യൻ സൈനികനായ സാം മനേക് ഷായുടെ വേഷത്തിലുള്ള മിലിന്ദ് സോമന്റെ പോസ്റ്ററാണിത്.

To advertise here,

കങ്കണയ്ക്കൊപ്പം ജോലി ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് മിലിന്ദ് സോമൻ പ്രതികരിച്ചു. കങ്കണയുടെ ക്വീൻ, തനു വെഡ്സ് മനു പോലുള്ള ചിത്രങ്ങൾ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. കങ്കണയുടെ സംവിധാനത്തിൽ അഭിനയിക്കുന്നതിനെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഫീൽഡ് മാർഷൽ സാം മനേക് ഷായുടെ വേഷം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും വലിയ ഉത്തരവാദിത്വമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

1971-ലെ ഇന്തോ-പാക് യുദ്ധത്തിലെ ഹീറോയായിരുന്നു സാം മനേക് ഷായെന്ന് കങ്കണയും പ്രതികരിച്ചു. ഇന്ദിരാ ​ഗാന്ധി, സാം മനേക് ഷാ എന്നീ രണ്ട് ശക്തരായ വ്യക്തിത്വങ്ങൾ പാകിസ്താനെതിരായുള്ള അന്നത്തെ പോരാട്ടത്തിൽ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് ചിത്രം പറയുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അനുപം ഖേർ, ശ്രേയസ് തൽപഡേ, മഹിമാ ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. മണികർണിക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം കങ്കണ റണൗട്ടും രേണു പിറ്റിയും ചേർന്നാണ് നിർമിക്കുന്നത്. കങ്കണയുടെ കഥയ്ക്ക് റിതേഷ് ഷായാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.