
പ്രതിപക്ഷത്തെ എംപിമാരില്‍ ഒരാള്‍ തന്റെ ആദ്യ സംവിധാനസംരംഭമായ എമര്‍ജന്‍സി എന്ന ചിത്രത്തെ പ്രകീര്ത്തിച്ചുവെന്ന അവകാശവാദവുമായി നടിയും എംപിയുമായ കങ്കണ റണൗട്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ആരാണ് ചിത്രത്തെക്കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞതെന്ന് വെളിപ്പെടുത്താതിരുന്ന കങ്കണ, ആ എംപി കൈമാറിയതെന്ന് അവകാശപ്പെട്ട് കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പും പങ്കുവെച്ചു.
ലോക്സഭ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചെറിയ കടലാസിലാണ് ചെറിയ കുറിപ്പുള്ളത്. 'ഹേയ്, ഇന്നലെ എമര്‍ജന്‍സി കണ്ടു. യു ആര് ടൂൂൂൂ ഗുഡ്. ലവ്', എന്നാണ് കുറിപ്പിലുള്ളത്. വ്യക്തമല്ലാത്തൊരു ഒപ്പും കുറിപ്പിലുണ്ട്. 'മറുവശത്തുനിന്ന് അഭിനന്ദനത്തിന്റെ ഒരു കുറിപ്പ് എന്നെ നിശബ്ദമായി തേടിയെത്തി. അതെന്നില്‍ ഊഷ്മളമായ പുഞ്ചിരിയുണര്‍ത്തി', എന്ന കങ്കണയുടെ കുറിപ്പും സ്റ്റോറിയിലുണ്ട്.
ജനുവരി 17-നാണ് എമര്‍ജന്‍സി തീയ്യേറ്ററുകളിലെത്തിയത്. ബോക് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാതിരുന്ന ചിത്രം രണ്ടുമാസത്തിനുള്ളില്‍ ഒടിടിയിലുമെത്തി. മാര്‍ച്ച് 14-നാണ് ചിത്രം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിങ് തുടങ്ങിയത്. ചിത്രത്തില്‍ സംവിധാനത്തിനും പ്രധാനവേഷത്തിനും പുറമേ സഹനിര്‍മാതാവിന്റെ വേഷവും കങ്കണ അണിഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമാണ് കങ്കണ അവതരിപ്പിച്ചത്.
Content Highlights: Kangana Ranaut Reveals Someone From Opposition Praised Emergency
Published: 17 Mar 2025, 09:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented