ധുരന്ധർ പ്രൊപ്പഗണ്ടാ സിനിമയാണെന്ന വിമർശനത്തിന് മറുപടി പറയുകയായിരുന്നു രാകേഷ് ബേദി

ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിങ് നായകനായ ധുരന്ധർ: ദി റിവഞ്ച്. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുമായി പ്രദർശനം തുടരുമ്പോഴും പ്രൊപ്പഗണ്ടാ ചിത്രമാണെന്ന വിമർശനവും ചിത്രത്തിനെതിരെ ഉയർന്നിട്ടുണ്ട്. ഈ വിമർശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ അഭിനേതാക്കളിൽ ഒരാളായ രാകേഷ് ബേദി.
ഒമങ് കുമാർ സംവിധാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കായ പിഎം നരേന്ദ്ര മോദി, ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗത്ത് സംവിധാനം ചെയ്ത് അഭിനയിച്ച എമർജൻസി എന്നീ ചിത്രങ്ങളെ 'കുത്തി'ക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഞാൻ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല. ഞാൻ സിനിമയിലാണ് വിശ്വസിക്കുന്നത്. ഒരു സിനിമയെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അത് - ഭരണകൂലത്തിന് അനുകൂലമായാലും പ്രതികൂലമായാലും - സിനിമയെ ഏതെങ്കിലും ഒരു വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള അവകാശമല്ല. ജനങ്ങൾ ഇഷ്ടപ്പെടുന്നു എന്നതാണ് സിനിമയുടെ വിധി.' – രാകേഷ് ബേദി പറഞ്ഞു.
'അടുത്തിടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും സിനിമകളുണ്ടായി. ഈ ചിത്രങ്ങൾ രണ്ട് ദിവസം തികച്ച് തിയേറ്ററുകളിൽ ഓടിയില്ല. ധുരന്ധറിന്റെ എഴുത്തും തിരക്കഥയും ശക്തമാണ്. ഇത്ര വമ്പനൊരു ചിത്രം ഇതിനുമുമ്പ് ആളുകൾ കണ്ടിട്ടില്ല.' -അദ്ദേഹം തുടർന്നു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
Content Highlights: Veteran actor Rakesh Bedi, who features in the blockbuster 'Dhurandhar', has dismissed claims that the film is a propaganda piece. In an interview with NDTV, he argued that audiences decide a film's fate based on its quality, pointing out that recent political biopics like PM Narendra Modi and Kangana Ranaut's Emergency failed to sustain even two days in theaters despite their political leanings.
Published: 20 Mar 2026, 04:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented