കങ്കണ റണൗട്ട് ആദ്യമായി സംവിധാനംചെയ്ത ചലച്ചിത്രമാണ് എമര്‍ജന്‍സി. പ്രതിഷേധങ്ങളെത്തുടര്‍ന്ന് പഞ്ചാബില്‍ റിലീസ് ദിവസം ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നില്ല. ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയ്യേറ്ററുകള്‍ക്ക് പുറത്ത് സിഖ് സംഘടനകള്‍ പ്രതിഷേധവും നടത്തി. ലണ്ടനില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയ്യേറ്ററിലേക്ക് ഖലിസ്താന്‍ അനുകൂല സംഘടനകള്‍ അതിക്രമിച്ചു കടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ചിത്രത്തിന്റെ സംവിധായകയുമായ കങ്കണ റണൗട്ട്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് കങ്കണ നന്ദി പറഞ്ഞു. എന്നാല്‍, തന്റെ ഹൃദയത്തിലൊരുവേദനയുണ്ടെന്ന മുഖവുരയോടെയാണ് പഞ്ചാബില്‍ ചിത്രം റിലീസ് ചെയ്യാതിരുന്നതിനെക്കുറിച്ച് കങ്കണ പറഞ്ഞത്. 'പഞ്ചാബില്‍ എന്റെ ചിത്രങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യാറുണ്ടെന്ന് ഇന്‍ഡസ്ട്രയില്‍ പൊതുവേ പറയാറുണ്ട്. എന്നാല്‍, ഇന്ന് എന്റെ ചിത്രം അവിടെ റിലീസ് ചെയ്യാന്‍ പോലും അനുവദിക്കുന്നില്ല', കങ്കണ പറഞ്ഞു.
'കാനഡയിലും ബ്രിട്ടനിലും ചിത്രത്തിനെതിരെ ആക്രമണങ്ങളുണ്ടായി. ചിലര്‍, വളരെക്കുറച്ചുപേരാണ് അവിടെ തീക്കൊളുത്തിയത്. ഞാനും നിങ്ങളും ആ തീയില്‍ എരിയുകയാണ്. എന്റെ ആശയങ്ങളും രാജ്യത്തോടുള്ള കൂറുമാണ് ചിത്രത്തിലൂടെ പ്രകടിപ്പിക്കപ്പെട്ടത്. അത് നമ്മളെ ഒരുമിപ്പിക്കുകയാണോ വിഭജിക്കുകയാണോ ചെയ്യുക എന്ന് നിങ്ങള്‍ ചിത്രം കണ്ടശേഷം തീരുമാനിക്കണം', കങ്കണ പറഞ്ഞു.
Content Highlights: Kangana Ranaut responds to protests against directorial debut, Emergency
Published: 20 Jan 2025, 04:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented