മണ്‍മറഞ്ഞുപോയ സാഹിത്യകാരി മാധവിക്കുട്ടിയുടെ ഓര്‍മ്മകളിലൂടെ സഞ്ചരിച്ച് നടി മായ മേനോന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടി പറയുന്നത്. കമലാദാസിന്റെ ചിത്രത്തോട് തന്റെ ചിത്രം ചേര്‍ത്തു വച്ചുകൊണ്ടാണ് നടിയുടെ പോസ്റ്റ്.
പ്രണയപൂര്‍വം... മായ
കഥാകാരികളിലെ നിത്യപ്രണയിനിക്കു ഒപ്പം ഒരിക്കലെങ്കിലും ഒരു ചിത്രമെടുക്കണമെന്നു ആഗ്രഹിച്ച ബാല്യകാലം എനിക്കുമുണ്ടായിരുന്നു...!
ഇന്നീ ചിത്രസംയോജനത്തിലൂടെ ഞാനെന്റെ നിറവേറാതെ പോയ ആ ആഗ്രഹത്തെ സഫലീകരിക്കുവാന്‍ വൃഥാ ശ്രമിക്കുന്നു....
അവരുടെ ചിത്രത്തോടൊപ്പമെങ്കിലും, മറ്റൊരു ചിത്രമായി ചേര്‍ന്നിരിക്കുമ്പോള്‍, ഏതോ ജന്മബന്ധത്തിന്റെ ചോദനയാല്‍.. കൃഷ്ണ ഭഗവാനോടുള്ള ദിവ്യപ്രേമമാകുന്ന പട്ടു നൂലിഴകളാല്‍, ഞങ്ങള്‍ എന്നന്നേക്കുമായി ബന്ധിക്കപ്പെട്ട പോലെ ഒരു തോന്നല്‍..
വേര്‍പാടിന്റെ പതിനൊന്ന് വര്‍ഷങ്ങള്‍ തികയുന്ന ഈ ദിനത്തില്‍ കണ്ണന്റെ ഏറ്റവും പ്രിയപ്പെട്ട മാധവിക്കുട്ടിയെ, ഭാവനയും, സ്വപ്നവും, ശുദ്ധപ്രേമവും ചേര്‍ത്ത് വച്ച് കഥകള്‍ മെനഞ്ഞിരുന്ന, പുന്നയൂര്‍ക്കുളം നാലപ്പാട്ടെ ആ ശക്തയായ സ്ത്രീരത്‌നത്തെ, സ്‌നേഹനിധിയായ ആ അമ്മയെ, നമ്മുടെയെല്ലാവരുടെയും പ്രിയപ്പെട്ട 'ആമി'-യെ,ആ നിഷ്‌കളങ്കതയുടെ ശക്തി ഉള്‍ക്കൊണ്ട കവയിത്രിയെ ഹൃദയപദ്മങ്ങളില്‍ വച്ചാരാധിച്ചു കൊണ്ട് സാദരം പ്രണമിക്കുന്നു...
Content Highlights : maya menon facebook post about madhavikkutti writer
Published: 01 Jun 2020, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented