അടുത്തിടെ സംവിധായകൻ ലോകേഷ് കനകരാജ് ചെന്നൈയിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. രജനീകാന്തിനൊപ്പമുള്ള ചിത്രമായ കൂലിയെ കുറിച്ചും അല്ലു അർജുനൊപ്പം വരാനിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുമെല്ലും സംവിധായകൻ സംസാരിച്ചു. എന്നാൽ ഇതിനിടയിൽ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലോകേഷിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചായിരുന്നു ഈ ചോദ്യം.
ഒരു നടിയുമായി നിങ്ങൾക്ക് പ്രണയമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുണ്ടെന്നും നടിയുമായുള്ള വിവാഹം നടക്കുമോ എന്നുമായിരുന്നു ചോദ്യം. 'ഇല്ല സർ, എനിക്ക് ഇപ്പോൾ ഒരു കുടുംബമുണ്ട്' എന്നായിരുന്നു ലോകേഷിന്റെ മറുപടി. എന്നിട്ടും മാധ്യമപ്രവർത്തകൻ വിടാൻ തയ്യാറായിരുന്നില്ല. നടിയോടൊപ്പം രണ്ടാമതൊരു കുടുംബം കൂടി തുടങ്ങിക്കൂടേ എന്നായിരുന്നു ഇയാളുടെ അടുത്ത ചോദ്യം. ശാന്തത കൈവിടാതിരുന്ന ലോകേഷ് വാർത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.
ഈ വീഡിയോ നിമിഷനേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി. മാധ്യമപ്രവർത്തകന്റേത് വളരെ തരംതാഴ്ന്ന സ്വഭാവമാണെന്നും ഇങ്ങനെ ചോദിക്കാൻ എങ്ങനെ സാധിക്കുന്നു എന്നുമെല്ലാമാണ് പ്രതികരണങ്ങൾ. മറ്റാരെങ്കിലുമാണെങ്കിൽ ആ മാധ്യമപ്രവർത്തകന് അടി കിട്ടുമായിരുന്നെന്നും ലോകേഷ് മൗനം പാലിച്ചാണ് മറുപടി നൽകിയതന്നും ചിലർ കുറിച്ചു. ഇത്തരം മാനസികാവസ്ഥയിലുള്ള ഇയാൾ എങ്ങനെയാണ് മാധ്യമപ്രവർത്തകനാകുകയെന്നും ചിലർ കുറിച്ചു.
2012-ലായിരുന്നു ലോകേഷിന്റെ വിവാഹം. ഐശ്വര്യയാണ് ഭാര്യ. 12 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ലോകേഷിനും ഐശ്വര്യയ്ക്കും രണ്ട് പെൺമക്കളുണ്ട്.
Content Highlights: married lokesh kanagaraj asked if he wants second family with actress
Published: 28 Jan 2026, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented