ലിയോ ജോൺ പോളിന്റെ സംവിധാനത്തിൽ വിജയ് ആന്റണി നായകനായ ഇൻവെസ്റ്റിഗേറ്റീവ് ഫാന്റസി ത്രില്ലർ മാർഗന്റെ ആദ്യത്ത് ആറ് മിനിറ്റ് പ്രേക്ഷകർക്കായി പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ജൂൺ 27-നാണ് ചിത്രത്തിന്റെ റിലീസ്.
സിനിമയുടെ ഉള്ളടക്കത്തിലുള്ള വിശ്വാസമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ എന്നാണ് വിലയിരുത്തൽ ചിത്രത്തിന്റെ ചെറിയ ഭാഗം പുറത്തുവിടുന്നത് പ്രേക്ഷകരെ ആകർഷിക്കുമെന്നും അവരെ അവരെ തീയേറ്ററുകളിലേക്കെത്തിക്കുമെന്നും അണിയറപ്രവർത്തകർ വിശ്വസിക്കുന്നു.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചതായി അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. എല്ലാ പ്രായക്കാർക്കും കാണാകുന്ന ചിത്രമായിരിക്കും മാർഗൻ.
Content Highlights: Watch the first 6 minutes of Margan
Published: 24 Jun 2025, 12:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented