കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ബോഗയ്ന്‍വില്ല'യിലെ 'മറവികളെ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'സ്തുതി' യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കി മധുവന്തി നാരായണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.  ഒക്ടോബര്‍ 17-നാണ് സിനിമയുടെ റിലീസ്. 

To advertise here,

സൂപ്പര്‍ ഹിറ്റായി മാറിയ 'ഭീഷ്മപര്‍വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബോഗയ്ന്‍വില്ല'. സുഷിന്‍ ശ്യാമിന്റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനങ്ങളാണ് ചിത്രത്തിലേതെന്നതും ശ്രദ്ധേയമാണ്. 

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളില്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയുണ്ടായി. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാര്‍ട്‌നര്‍. റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവര്‍ന്നിരുന്നു. 

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ജ്യോതിര്‍മയി എത്തുന്നത്. 'സ്തുതി' ഗാനരംഗത്തിലും ജ്യോതിര്‍മയിയുടെ ഗെറ്റപ്പ് ഇതിനകം ചര്‍ച്ചയായി മാറിക്കഴിഞ്ഞു. 

ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി. ചന്ദ്രനാണ് 'ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. 

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍: തപസ് നായക്, കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണല്‍ ഡയലോഗുകള്‍: ആര്‍.ജെ. മുരുഗന്‍, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, സ്റ്റണ്ട്: സൂപ്രീം സുന്ദര്‍, മഹേഷ് മാത്യൂ, പ്രൊഡക്ഷന്‍ സൗണ്ട്: അജീഷ് ഓമനക്കുട്ടന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അരുണ്‍ ഉണ്ണിക്കൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: അജീത് വേലായുധന്‍, സിജു എസ്. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സ്റ്റില്‍സ്: ഷഹീന്‍ താഹ, ഹസിഫ് അബിദ ഹക്കീം, പിആര്‍ഒ: ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍സ്: എസ്‌തെറ്റിക് കുഞ്ഞമ്മ.