
നടൻ മനോജ് കെ. ജയന്റെ ജീവിതത്തിൽ ഏറെ പ്രേക്ഷകപ്രശംസ നേടിയ ചിത്രങ്ങളിലൊന്നാണ് സർഗം. പരുക്കൻ സ്വഭാവക്കാരനായ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തെന്നിന്ത്യൻ താരം രംഭയുടെ ആദ്യ മലയാളസിനിമയുമാണ് സർഗം. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി മുപ്പത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മനോജ് കെ. ജയനും രംഭയും കണ്ടുമുട്ടിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ മനോജ് കെ.ജയൻ തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കുട്ടൻ തമ്പുരാനും തങ്കമണിയും. ഹരിദാസേ തന്റെ തങ്കമണിയെ ഞാൻ കണ്ടെടോ എന്ന ക്യാപ്ഷനോടെയാണ് മനോജ് കെ.ജയൻ ചിത്രങ്ങൾ പങ്കുവെച്ചത്.
മുപ്പത്തിമൂന്നുവർഷത്തിനിപ്പുറം അപ്രതീക്ഷിതമായി രംഭയെ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ബിസിനസ് ലോഞ്ചിൽ വച്ച് കണ്ടുമുട്ടിയെന്നും വളരെ സന്തോഷമുണ്ടെന്നും ക്യാപ്ഷനിലുണ്ട്. സർഗത്തിൽ നടൻ വിനീത് ചെയ്ത കഥാപാത്രത്തിന്റെ പേരാണ് ഹരിദാസ്.
1992-ൽ ഹരിഹരൻ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് സർഗം. മനോജ് കെ. ജയൻ, രംഭ, വിനീത്, നെടുമുടി വേണു, തിലകൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
Content Highlights: Manoj K Jayan and Rambha reunite after 33 years since the release of Sargam
Published: 30 Apr 2026, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented