കോഴിക്കോട്: “കരയാനും പറയാനും മനംതുറന്നിരക്കാനും നീയല്ലാതാരുമില്ല കോ...നേ...’’ - യേശുദാസിന്റെ സ്വരമാധുരിയിൽ ഒരു കാലമൊന്നാകെ പാടിനടന്ന ഈ മാപ്പിളപ്പാട്ടിന് ഈണമിടുമ്പോൾ കോഴിക്കോട് അബൂബക്കർ ഓർത്തുകാണില്ല, ആ സംഗീതലോകത്തിന്റെ തുണയില്ലാതെ മുന്നോട്ടുപോകുന്ന കാലത്തെക്കുറിച്ച്. 3000-ലധികം പാട്ടുകൾക്ക് ഈണമിട്ട ഈ സംഗീതസംവിധായകൻ ഇന്ന് അരീക്കാട്ടുള്ള കുഞ്ഞുവീട്ടിൽ രോഗവുമായി മല്ലിട്ട് ഗുരുതരാവസ്ഥയിലാണ്. കൂട്ടിന് പാട്ടും കുടുംബവുംമാത്രം.
ജൂലായ് ആദ്യമുണ്ടായ മസ്തിഷ്കാഘാതം 80-കാരനായ അദ്ദേഹത്തെ പൂർണമായും തളർത്തി. ഇതിനുരണ്ടുദിവസംമുൻപുവരെ പുതിയ പാട്ടിന് ഈണമിട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷവും ആരോഗ്യം വഷളായി. കണ്ണുതുറക്കാതെ പ്രതികരിക്കാനാകാതെ കിടപ്പിലായി.
യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ ഗായകരെല്ലാം അവുക്കയുടെ ഈണത്തിന് ശബ്ദമേകിയവരാണ്. ബാബുരാജിന്റെയും ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയ തബലിസ്റ്റുമായിരുന്നു. മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളെല്ലാം അവുക്ക ഈണമിട്ട പാട്ടുകൾ കീഴടക്കി. പതിറ്റാണ്ടുകൾക്കുമുൻപ് പിറന്ന ഈ ഗാനങ്ങളുടെ കവർ സോങ്ങുകൾക്ക് സാമൂഹികമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണെങ്കിലും ഈ സംഗീതജ്ഞനെക്കുറിച്ച് അറിയുന്ന പുതുതലമുറക്കാർ കുറവ്.
‘ഈണങ്ങളുടെ സുൽത്താൻ’ എന്ന പേരിൽ ഹമീദ് കോളിയടുക്കം അദ്ദേഹത്തെക്കുറിച്ച് തയ്യാറാക്കിയ പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിനിടെയാണ് കിടപ്പിലായത്. ഭാര്യ സുബൈദയും മകൻ ഗുലാം അലിഖാനും കുടുംബവും പരിചരണമേകി ഒപ്പമുണ്ട്.
Content Highlights: Veteran Mappila Pattu composer Kozhikode Aboobacker (Avukkubhai) is in critical condition due to a stroke. He has composed over 3,000 songs interpreted by legendary singers like Yesudas and K.S. Chithra. A biography titled 'Eenangalude Sultan' by Hameed Koliyadukkam is in preparation. He is currently bedridden with his family providing care in Areekkad, Kozhikode.
Published: 31 Aug 2026, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented