ഫെസ്റ്റിവല്‍ ഇന്റര്‍നാഷണല്‍ ഡി സിനി ഇന്‍ഡിപെന്‍ഡന്റ് ഡി മാഡ്രിഡ് ഫിസിമാഡ് സ്‌പെയിനിലെ ചലച്ചിത്രമേളയില്‍ മാനവ് മികച്ച നടനുള്ള പുരസ്‌കാരം നേടി. സ്‌പെയിനിലെ ഫിസിമാഡ് ഇന്റര്‍നാഷണല്‍ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായാണ് ഒരു മലയാള നടന് അവാര്‍ഡ് ലഭിക്കുന്നത്. ഇരുമ്പ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം

To advertise here,

നിതിന്‍ നാരായണന്‍ രചിച്ച ചിത്രം സംവിധാനം ചെയ്തത് പ്രതീഷ് ഉണ്ണികൃഷ്ണനാണ്. ക്യാമറ കൈകാര്യം ചെയ്തത് ആനന്ദ് കൃഷ്ണയാണ്. ആന്റണിയുടെ വൈകാരിക അവസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. 

തന്റെ രണ്ടു പെണ്‍മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഠം ശിക്ഷിക്കാന്‍ മടിച്ചു നിന്നപ്പോള്‍ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പില്‍ അവതരിപ്പിച്ചത്. ആന്റണിയുടെ  വൈകാരിക അവസ്ഥയെ  കേന്ദ്രീകരിച്ചായിരുന്നു സിനിമ.