‘ടർബോ’ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയ്ക്ക് അപകടം സംഭവിച്ചതിൻ്റെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയുടെ ക്ലെെമാസിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെെമാക്സ് രംഗത്തിൻ്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മമ്മൂട്ടി ഇടിക്കുമ്പോൾ ഒരാൾ തെറിച്ചുവീഴുന്ന രംഗം ചിത്രീകരിക്കവേയാണ് അപകടം. റോപ്പ് വലിച്ചയാൾക്ക് ടെെമിങ് തെറ്റിയതാണ് അപകടത്തിനിടയാക്കിയത്. മമ്മൂട്ടിയുടെ തല മേശയിൽ ഇടിക്കുന്നുണ്ട്. ഇതുകണ്ട് പരിഭ്രാന്തരായി സെറ്റിലുള്ളവരെല്ലാം ഓടിയെത്തുകയായിരുന്നു. നടൻ കബീർ ദുഹാൻ സിങ്ങാണ് ആദ്യം ഓടിയെത്തി മമ്മൂട്ടിയെ പിടിച്ച് എഴുന്നേൽപ്പിച്ചത്.
നേരത്തെ ഒരു അഭിമുഖത്തിൽ ഈ അപകടത്തെക്കുറിച്ച് വെെശാഖ് പറഞ്ഞിരുന്നു. പിന്നാലെയാണ് അണിയറപ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്. സെറ്റിലുള്ളവരെല്ലാം ഭയന്നുവെന്നും തന്റെ കെെ ഒക്കെ വിറച്ചുവെന്നും വെെശാഖ് പറഞ്ഞു. ഇതൊക്കെ സംഭവിക്കുന്നതല്ലേയെന്നും പ്രശ്നമുള്ള കാര്യമല്ലെന്നും മമ്മൂട്ടി പറഞ്ഞതായും സംവിധായകൻ വെളിപ്പെടുത്തി. ഈ സംഭവത്തിന് ശേഷം വെെകാതെ തന്നെ ഷൂട്ടിങ്ങും പുനരാരംഭിച്ചിരുന്നു.
മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷൻ കോമഡി ചിത്രം 'ടർബോ' 70 കോടി കളക്ഷൻ നേടി മുന്നേറുകയാണ്. കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. മിഥുൻ മാനുവലിൻ്റെ തിരക്കഥയിൽ വെെശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്.
Content Highlights: mammootty turbo movie making video
Published: 06 Jun 2024, 11:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented