തളിപ്പറമ്പ്: നടന്‍ മമ്മൂട്ടിക്കുവേണ്ടി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട് നടത്തി. തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാറാണ് നടന്റെ ആയുരാരോഗ്യത്തിനായി വഴിപാട് നടത്തിയത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികള്‍ രാജരാജേശ്വരന്‍റെ ചിത്രം നല്‍കി സ്വീകരിച്ചു.

To advertise here,

നേരത്തെ, മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഉഷഃപൂജ വഴിപാടായിരുന്നു ശബരിമലയില്‍ അന്ന് നടത്തിയത്.

ആരോഗ്യം വീണ്ടെടുത്ത്‌ മമ്മൂട്ടി എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം വ്യാഴാഴ്ച കേരളത്തില്‍ തിരിച്ചെത്തിയിരുന്നു. ഉച്ചയ്ക്കുശേഷം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു അദ്ദേഹം വന്നിറങ്ങിയത്. മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം 'പാട്രിയറ്റി'ന്റെ ചിത്രീകരണത്തിനായി യുകെയിലായിരുന്ന അദ്ദേഹം ചെന്നൈ വഴിയാണ് കൊച്ചിയിലെത്തിയത്.