പദ്മഭൂഷൺ പുരസ്‌കാര നേട്ടത്തിൽ നന്ദി പറഞ്ഞ് മമ്മൂട്ടി. പുരസ്‌കാരം നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങളും സർക്കാരിനും നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ മൂന്നുവരി കുറിപ്പ് പങ്കുവെച്ചു. 'മാതൃരാജ്യത്തിന് നന്ദി' എന്നു തുടങ്ങുന്ന കുറിപ്പ് റിപ്പബ്ലിക് ദിനാശംസ നേർന്നാണ് അവസാനിക്കുന്നത്.
'മാതൃരാജ്യത്തിനു നന്ദി... 'പത്മഭൂഷൺ' സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ', എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കഴിഞ്ഞദിവസമായിരുന്നു പദ്മ ബഹുമതികൾ പ്രഖ്യാപിച്ചത്. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി മുൻ പത്രാധിപരും ആർഎസ്എസിന്റെ ആദ്യകാല നേതാക്കളിലൊരാളുമായ പി. നാരായണൻ എന്നിവർക്ക് പദ്മവിഭൂഷൺ ലഭിച്ചു. പദ്മവിഭൂഷൺ ബഹുമതിക്ക് അർഹരായ മമ്മൂട്ടിയടക്കമുള്ള അഞ്ചുപേരിൽ മൂന്നുപേരും മലയാളികളായിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിക്കൊപ്പം പുരസ്‌കാരം പങ്കിട്ടു.
Content Highlights: Mammootty Expresses Gratitude for Padma Bhushan Honour: A Nation's Acknowledgment
Published: 26 Jan 2026, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented